Gulf

ഹോര്‍മുസ് നിര്‍ണ്ണായകമാകുന്നതെങ്ങിനെ?

ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കപ്പല്‍ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. 156 കിമി നീളവും 33 കിമി വീതിയുമുള്ള കപ്പല്‍ പാതയിലുള്ള ചെറിയ അസ്വസ്ഥത പോലും അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയരാന്‍ കാരണമാകുന്നു. ലോക രാജ്യങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള ഏറ്റവും കൂടുതല്‍ എണ്ണ കടന്ന് പോകുന്നത് ഈ റൂട്ടിലൂടെയാണ

ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കപ്പല്‍ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. 156 കിമി നീളവും 33 കിമി വീതിയുമുള്ള കപ്പല്‍ പാതയിലുള്ള ചെറിയ അസ്വസ്ഥത പോലും അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയരാന്‍ കാരണമാകുന്നു. ലോക രാജ്യങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള ഏറ്റവും കൂടുതല്‍ എണ്ണ കടന്ന് പോകുന്നത് ഈ റൂട്ടിലൂടെയാണ്. ഇറാന്‍, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എണ്ണ കയറ്റുമതിക്ക് ഈ കപ്പല്‍ പാത തന്നെ ഉപയോഗിക്കണം. ലോക രാജ്യങ്ങള്‍ക്ക് ആവശ്യമായ 50 ശതമാനം എണ്ണയും കടന്ന് പോകുന്നത് ഈ പാതയിലൂടെയാണ്. പ്രതിദിനം 21 ദശലക്ഷം വീപ്പ അസംസ്‌കൃത എണ്ണയാണ് ഇതിലൂടെ കടന്ന് പോകുന്നത്. കിഴക്ക് നിന്നും യൂറോപ്പിലേക്ക് പോകുന്ന കപ്പലുകളുടെ എളുപ്പത്തിലെത്താന്‍ കഴിയുന്ന പാതയായ സൂയസ് കനാലിനേക്കാള്‍ കപ്പലുകള്‍ സഞ്ചരിക്കുന്ന റൂട്ടാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന ഖത്തറും ഈ വഴി തന്നെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതി ഒഴിവാക്കാനായി സൗദി അറേബ്യ ചെങ്കടലിലൂടെ പൈപ്പ് ലൈന്‍ വഴി പ്രതിദിനം 5 ദശലക്ഷം കയറ്റുമതി ചെയ്യുന്നുണ്ട്. അബുദബിയും ഹോര്‍മുസ് ഒഴിവാക്കാനായി ഫുജൈറയിലേക്ക് പൈപ്പ് ലൈന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തീകരിച്ചാല്‍ ദിവസവും 15 ലക്ഷം ബാരല്‍ എണ്ണ വില്‍പ്പന നടത്താന്‍ കഴിയും. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോകുന്ന എണ്ണ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ്.

Next Story

RELATED STORIES

Share it