Gulf

ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരും, മോചന ശ്രമം ആരംഭിച്ചു.

ഇറാന്‍ അധികൃതര്‍ പിടികൂടിയ 'സ്റ്റേന ഇമ്പേറൊ' എന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചു. എത്രയും പെട്ടൊന്ന് ഇന്ത്യക്കാരെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരും, മോചന ശ്രമം ആരംഭിച്ചു.
X

ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരും, മോചന ശ്രമം ആരംഭിച്ചു.

ദുബയ്: ഇറാന്‍ അധികൃതര്‍ പിടികൂടിയ 'സ്റ്റേന ഇമ്പേറൊ' എന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചു. എത്രയും പെട്ടൊന്ന് ഇന്ത്യക്കാരെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരായ ജീവനക്കാരെ വിട്ട് കിട്ടാനായി ഇറാന്‍ നയതന്ത്ര വിഭാഗവുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. മറ്റുള്ള ജീവനക്കാര്‍ ഫിലിപ്പെന്‍ ലാത്‌വിയ എന്നീ രാജ്യക്കാരാണ്. തങ്ങളുടെ രാജ്യത്തെ മല്‍സ്യ ബന്ധന ബോട്ടില്‍ ഇടിച്ചിട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അവഗണിച്ച് മുന്നോട്ട് പോയതിനാലാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് സമുദ്രത്തിലുള്ള ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് പിടികൂടിയ കപ്പല്‍ ഇപ്പോള്‍ നങ്കുരമിട്ടിരിക്കുന്നത്. കപ്പല്‍ പിടികൂടിയ വാര്‍ത്ത പുറത്ത് വന്നതോടെ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇറാന്റെ നടപടിയെ ഫ്രാന്‍സും ജര്‍മ്മനിയും അപലപിച്ചു. അതേ സമയം തങ്ങളുടെ മെസ്ദാര്‍ എന്ന പേരുള്ള മറ്റൊരു കപ്പലും ഇറാന്‍ പിടികൂടിയിട്ടുണ്ടെന്ന് ബ്രിട്ടന്‍ ആരോപിച്ചു. മസ്ദാര്‍ എന്ന പേരുള്ള കപ്പല്‍ പോകാന്‍ അനുവദിച്ചതായി ഇറാന്‍ അറിയിച്ചു. സുരക്ഷാ, പരിസ്ഥിതി കാര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഈ കപ്പലിന് നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it