ഹാജിമാര്‍ക്ക് സേവനം: ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പൂര്‍ണസജ്ജമെന്ന് സൗദി ഇന്ത്യന്‍ അംബാസിഡര്‍
ജൂലൈ നാലുമുതല്‍ മദീന വിമാനത്താവളം വഴി ഇന്ത്യന്‍ ഹാജിമാരുടെ വരവ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 20 വിമാനങ്ങളിലായി 5,038 ഹാജിമാര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ജൂലൈ 12ന് ആദ്യസംഘം മക്കയിലേക്ക് തിരിക്കും. എല്ലാ ഹാജിമാര്‍ക്കും 8 ദിവസം മദീനയില്‍ താമസിക്കാനുള്ള അവസരമുണ്ടായിരിക്കും.
ജിദ്ദ: ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ ഹാജിമാരെയും സേവിക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പൂര്‍ണസജ്ജമാണെന്ന് സൗദി ഇന്ത്യന്‍ അംബാസിഡര്‍ ഡോക്ടര്‍ ഔസാഫ് സയ്യിദ്. ജൂലൈ നാലുമുതല്‍ മദീന വിമാനത്താവളം വഴി ഇന്ത്യന്‍ ഹാജിമാരുടെ വരവ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 20 വിമാനങ്ങളിലായി 5,038 ഹാജിമാര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ജൂലൈ 12ന് ആദ്യസംഘം മക്കയിലേക്ക് തിരിക്കും. എല്ലാ ഹാജിമാര്‍ക്കും 8 ദിവസം മദീനയില്‍ താമസിക്കാനുള്ള അവസരമുണ്ടായിരിക്കും. ഓരോ തീര്‍ത്ഥാടകനും മദീനയിലെത്തും മുമ്പുതന്നെ അവരുടെ താമസസ്ഥലം ഹജ്ജ് മിഷന്‍ ഉറപ്പുവരുത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുലക്ഷം തീര്‍ത്ഥാടകര്‍ ഇന്ത്യയില്‍നിന്ന് ഒരേ വര്‍ഷം ഹജ്ജിനെത്തുന്നത്. ഇതില്‍ 140,000 ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 60,000 സ്വകാര്യഗ്രൂപ്പുകളും വഴിയാണ്. ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ സേവനത്തിനായി 34 മുത്തവഫുകള്‍ (സൗദി ഹജ്ജ് ഓഫിസുകള്‍) പ്രവര്‍ത്തിക്കുന്നുണ്ട്. ഹാജിമാരുടെ സുരക്ഷയ്ക്കായി ബോധവല്‍ക്കരണ ക്യാംപുകള്‍ നല്‍കിവരുന്നുണ്ട്. മൊബൈല്‍ കമ്പനിയുടെ മൊബൈല്‍ സിമ്മുകള്‍ നാട്ടില്‍വച്ചുതന്നെ നല്‍കുന്നുണ്ട്. എന്നാല്‍, ഫിംഗര്‍ പ്രിന്റ് നല്‍കിയാല്‍ മാത്രമേ ഇത് പ്രവര്‍ത്തനസജ്ജമാവൂ. ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാജിമാരുടെ സൗകര്യം പരിഗണിച്ച് ബാഗേജുകള്‍ നേരിട്ട് അവരുടെ താമസമുറികളിലെത്തിക്കും. മദീനയില്‍ നാലും മക്കയില്‍ രണ്ടും ഹജ്ജ് മിഷന്റെ പ്രധാന ഓഫിസുകളും 16 ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
തീര്‍ത്ഥാടകരുടെ ആരോഗ്യസംരക്ഷണത്തിനായി മദീനയില്‍ മൂന്നും മക്കയില്‍ 16 ഉം ഡിസ്‌പെന്‍സറികളുമുണ്ടാവും. കൂടാതെ 10 ഉം 40 ഉം ബെഡിന്റെ രണ്ട് ആശുപത്രികളും പ്രവര്‍ത്തിക്കുന്നു. മിന ടെന്റുകളില്‍ രണ്ടുനേരം ബുഫെ മാതൃകയില്‍ ഭക്ഷണം നല്‍കും. ഇതിന് അധികപണം ഈടാക്കില്ല. ഇസ്‌ലാമിക് ഡെവലപ്പ്‌മെന്റ് ബാങ്കുമായി സഹകരിച്ച് അറവ് കൂപ്പണുകളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഹാജിമാരെ സഹായിക്കാന്‍ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പുകളും ടോള്‍ ഫ്രീ നമ്പറുകളും തയ്യാറായിട്ടുണ്ട്. 625 ഉദ്യോഗസ്ഥരെയാണ് ഹാജിമാരുടെ സേവനത്തിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 170 ഡോക്ടര്‍മാരും 185 പാരാമെഡിക്കല്‍ സ്റ്റാഫുകളും ഉള്‍പ്പെടുമെന്ന് അബാസിഡര്‍ അറിയിച്ചു.
RELATED STORIES
കളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMTപെരിയാറിലേക്കുള്ള മാലിന്യനിക്ഷേപം; എസ്ഡിപിഐ ഏലൂര്‍ പിസിബി ഓഫിസ്...
10 Jun 2023 5:30 AM GMTദക്ഷിണ കേരള ലജനത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
6 Jun 2023 8:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്: പ്രതിപക്ഷ ഐക്യത്തിന് ക്രിയാത്മക പിന്തുണ- എം കെ...
25 May 2023 9:18 AM GMTഎസ്ഡിപിഐയുടെ മുന്നേറ്റം രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തും:...
21 May 2023 11:57 AM GMT13 പേരെ കയറ്റാവുന്ന ബോട്ടില്‍ 40ലേറെ യാത്രക്കാര്‍; കൊച്ചിയില്‍ രണ്ട്...
14 May 2023 2:35 PM GMT