ഫ്രറ്റേണിറ്റി ഫെസ്റ്റ് പെനാല്‍ട്ടി ഷൂട്ട്ഔട്ട്: ഫൈവ് സ്റ്റാര്‍ ബാഗ്ദാദിയ ജേതാക്കള്‍
ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019ന്റെ ഭാഗമായി ജിദ്ദ ഓഡസ്റ്റ് ഫുട്‌ബോള്‍ കോര്‍ട്ടില്‍ സംഘടിപ്പിച്ച ഷൂട്ട്ഔട്ട് മത്സരത്തിന്റെ ഫൈനല്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഷറഫിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഫൈവ്സ്റ്റാര്‍ ബഗ്ദാദിയ ജേതാക്കളായി. ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019ന്റെ ഭാഗമായി ജിദ്ദ ഓഡസ്റ്റ് ഫുട്‌ബോള്‍ കോര്‍ട്ടില്‍ സംഘടിപ്പിച്ച ഷൂട്ട്ഔട്ട് മത്സരത്തിന്റെ ഫൈനല്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ബ്ലൂസ്റ്റാര്‍ ജിദ്ദ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. 26 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഡിഎഫ്‌സി ജിദ്ധ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും മെഡലുകളും സമ്മാനിച്ചു.
ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യനല്‍ സെക്രട്ടറി ശംസുദ്ധീന്‍ മലപ്പുറം മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സൗദി സോണല്‍ സെക്രട്ടറി ഇസ്മായില്‍ പാണാവളളി, ഷറഫിയ്യ ഏരിയ പ്രസിഡന്റ് സി വി അഷ്‌റഫ് പുളിക്കല്‍, ഷറഫിയ്യ ഏരിയ സെക്രട്ടറി റഷീദ് ഷൊര്‍ണ്ണൂര്‍, മുജീബ് കുണ്ടൂര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്റര്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, സ്‌റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ഹസൈനാര്‍ മണ്ണാര്‍ക്കാട് വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് െ്രെപസും സമ്മാനിച്ചു.
റഹീം മാസ്റ്റര്‍ മാനന്തവാടി, സൈതലവി തിരൂര്‍ക്കാട്, ആലിക്കോയ ചാലിയം, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഹുല്‍ ഹമീദ് ചേളാരി, റഫീഖ് മങ്കട മത്സരങ്ങള്‍ നിയന്ത്രിച്ചു. ഷാഹുല്‍ ഹമീദ് ചേലക്കര, സമദ് പെരിയമ്പലം, ജസ്ഫര്‍ കണ്ണൂര്‍ പരിപാടിയുടെ വിവിധ കോഡിനേറ്റര്‍മാരായിരുന്നു.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT