പകര്‍ച്ച വ്യാധി മറച്ചുവച്ചാല്‍ അഞ്ചുവര്‍ഷം തടവ്; കുവൈത്തില്‍ കരടുരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധ പടരുന്നത് തടയാന്‍ ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കരടു രേഖയ്ക്കു മന്ത്രിസഭ അംഗീകാരം നല്‍കി. സാംക്രമിക രോഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട 1969 ലെ 8ാം വകുപ്പിലെ 17ാം ഖണ്ഠിക ഭേദഗതി ചെയ്യുന്നതിനായി സമര്‍പ്പിച്ച കരടു രേഖയ്ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിയമം ലംഘിക്കുന്നവരുടെ ശിക്ഷ കടുപ്പിക്കുന്നതാണ് ഭേദഗതി. പുതിയ ഭേദഗതി പ്രകാരം രോഗബാധ മറച്ചുവയ്ക്കുന്നവര്‍ക്കും മനപൂര്‍വം മറ്റൊരളിലേക്ക് രോഗം പടരാന്‍ കാരണമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരേ അഞ്ചുവര്‍ഷത്തില്‍ കൂടാതെ തടവുശിക്ഷയും 50000 ദിനാര്‍ വരെയുള്ള പിഴയോ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരു ശിക്ഷയോ വ്യവസ്ഥ ചെയ്യുന്നു. രോഗം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കില്‍ 15ലെ നിയമം ലംഘിക്കുന്നവര്‍ക്ക് 3 മാസം തടവും 5000 ദിനാറില്‍ കൂടാത്ത ശിക്ഷയും അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരു ശിക്ഷയോ പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. പകര്‍ച്ചവ്യാധി തടയുന്നതിനു സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെയാവും ആര്‍ട്ടിക്കിള്‍ 15ല്‍ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ ചുമത്തുക.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMT