ഗോഡൗണില്‍ അഗ്‌നിബാധ; തൊടുപുഴ സ്വദേശി റിയാദില്‍ മരിച്ചു
തൊടുപുഴ മുട്ടം മ്രാല സ്വദേശി പൊട്ടേങ്ങല്‍ അബ്ദുസ്സലാം (49) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഈജിപ്തുകാരനായ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൗഫ ഓഡിറ്റോറിയത്തിന് സമീപം ഈത്തപ്പഴ കമ്പനിയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.
റിയാദ്: എക്‌സിറ്റ് 18ലെ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ മുട്ടം മ്രാല സ്വദേശി പൊട്ടേങ്ങല്‍ അബ്ദുസ്സലാം (49) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഈജിപ്തുകാരനായ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൗഫ ഓഡിറ്റോറിയത്തിന് സമീപം ഈത്തപ്പഴ കമ്പനിയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ഗോഡൗണിന്റെ മുന്‍ഭാഗത്താണ് ആദ്യം തീ പടര്‍ന്നത്. ഈ സമയം അബ്ദുസ്സലാമും അഹമ്മദും മാത്രമാണുണ്ടായിരുന്നത്. പ്രധാന വാതിലിന്റെ ഭാഗത്ത് തീ ആളിക്കത്തുന്നതിനാല്‍ ഇരുവര്‍ക്കും രക്ഷപ്പെടാനായില്ല.
അതിനിടെ, പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ സാരമായി പൊള്ളലേറ്റ അഹമ്മദിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അരമണിക്കൂറിനകം സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കനത്ത പുകയില്‍ ശ്വാസംമുട്ടി അബ്ദുസ്സലാം മരിച്ചിരുന്നു. 12 വര്‍ഷമായി കമ്പനിയിലെ ഡ്രൈവറായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: സിജി. തുടങ്ങനാട് സെന്റ് തോമസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അക്ബര്‍ഷാ ഏക മകനാണ്. സഹോദരങ്ങള്‍: കുഞ്ഞുമുഹമ്മദ്, അഹമ്മദ്കുട്ടി, മൊയ്തീന്‍ കുട്ടി, അഷ്‌റഫ്, മുസ്തഫ, സൈനബ, സുബൈദ, റെയ്ഹാനത്ത്. ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മലപ്പുറം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിവരികയാണ്.
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMT