അവധിക്ക് പോയ പ്രവാസി നാട്ടില്‍ നിര്യാതനായി
പെരിന്തല്‍മണ്ണ നാട്ടുകല്‍ പുല്ലരിക്കോട് സ്വദേശി കീടത്തുപറമ്പില്‍ സൈദലവി (44) ആണ് മരിച്ചത്. ജിദ്ദ, യാംബു എന്നിവിടങ്ങളില്‍ വിവിധ കമ്പനികളില്‍ 13 വര്‍ഷമായി ജോലിചെയ്യുകയായിരുന്നു.

യാംബു: യാംബുവില്‍നിന്നും അവധിക്ക് നാട്ടില്‍ പോയ പെരിന്തല്‍മണ്ണ സ്വദേശി നിര്യാതനായി. പെരിന്തല്‍മണ്ണ നാട്ടുകല്‍ പുല്ലരിക്കോട് സ്വദേശി കീടത്തുപറമ്പില്‍ സൈദലവി (44) ആണ് മരിച്ചത്. ജിദ്ദ, യാംബു എന്നിവിടങ്ങളില്‍ വിവിധ കമ്പനികളില്‍ 13 വര്‍ഷമായി ജോലിചെയ്യുകയായിരുന്നു. യാംബുവിലെ മല്‍സ്യമാര്‍ക്കറ്റിലെ ഒരു ഷോപ്പില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ശരീരവേദനയ്ക്കുള്ള വിദഗ്ധചികില്‍സയ്ക്കായി നാട്ടിലേക്കുപോയത്.
ക്വാറന്റൈനില്‍ കഴിയവെ ശാരീരിക അസ്വസ്ഥത കൂടിയ കാരണത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സജീവപ്രവര്‍ത്തകനായിരുന്നു. പരേതരായ കുഞ്ഞാപ്പുട്ടി (കുട്ടു)- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റജീന. മക്കള്‍: സജ്ല, ശഹ്‌ന ഷെറിന്‍, മുഹമ്മദ് ശാമില്‍, മുഹമ്മദ് മുസ്തഫ. സഹോദരങ്ങള്‍: അഹമ്മദ് കുട്ടി, അബ്ബാസ്, യൂസുഫ്, നബീസ.
RELATED STORIES
മന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMTലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT