Gulf

'ഖ്യാര്‍' കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു. യുഎഇയിലും ഒമാനിലും ജാഗ്രതാ നിര്‍ദ്ദേശം കാറ്റ് മണിക്കൂറില്‍ 265 കിമി വേഗത പ്രാപിക്കും.

അറേബ്യന്‍ സമുദ്രത്തില്‍ രൂപം കൊണ്ട 'ഖ്യാര്‍' കൊടുങ്കാറ്റ് ശക്തി പ്രാപിച്ച് സമദ്രുത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യുഎഇയും ഒമാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഖ്യാര്‍ കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നു. യുഎഇയിലും ഒമാനിലും  ജാഗ്രതാ നിര്‍ദ്ദേശം  കാറ്റ് മണിക്കൂറില്‍ 265 കിമി വേഗത പ്രാപിക്കും.
X

ദുബയ്: അറേബ്യന്‍ സമുദ്രത്തില്‍ രൂപം കൊണ്ട 'ഖ്യാര്‍' കൊടുങ്കാറ്റ് ശക്തി പ്രാപിച്ച് സമദ്രുത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യുഎഇയും ഒമാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാറ്റ് ശക്തിയാകുന്നതോടെ കടല്‍ പ്രക്ഷുബ്ദമായി നാളെ രാത്രിയോടെ യുഎഇ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം)മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനം മണിക്കൂറില്‍ 265 കിമി വേഗത്തില്‍ വരെ ആകാന്‍ സാധ്യതയുള്ളത് കൊണ്ട് കാറ്റഗറി 5 ല്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഒമാന്‍ തീരത്ത് നിന്നും 1000 കി.മി അകലെ എത്തിയിരിക്കുകയാണ് ഖ്യാര്‍ കൊടുങ്കാറ്റ്. വന്‍ നാശനഷ്ടം സൃഷ്ടിച്ച് ഗോണു കൊടുങ്കാറ്റിന് ശേഷം അറേബ്യന്‍ തീരത്ത് എത്തുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഖ്യാര്‍. കുളിക്കാന്‍ പോകുന്നവര്‍ യാതൊരു കാരണവശാലും കടലില്‍ ഇറങ്ങരുതെന്നും മല്‍സ്യ ബന്ധനത്തിന് പോകരുതെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it