Gulf

റമദാനിലും പെരുന്നാളിനും കര്‍ഫ്യൂ തുടരും; കൊവിഡിനെതിരേ വിട്ടുവീഴ്ചയില്ലാതെ കുവൈത്ത്

റമദാനിലും പെരുന്നാളിനും കര്‍ഫ്യൂ തുടരും; കൊവിഡിനെതിരേ വിട്ടുവീഴ്ചയില്ലാതെ കുവൈത്ത്
X

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം തടയുന്നതിന് കുവൈത്ത് ഭരണകൂടം പ്രഖ്യാപിച്ച കര്‍ഫ്യൂ റമദാനിലും പെരുന്നാള്‍ വരെയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റിലും കൊവിഡ് നിരക്കുകള്‍ കൂടുകയാണെന്നും കര്‍ഫ്യൂവും സാമൂഹിക അകലവും നിരീക്ഷിക്കപ്പെടാത്തതാണ് നിരക്ക് ഉയരാന്‍ കാരണമെന്നും കുവൈത്ത് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതിനാല്‍ റമദാന്‍ മാസത്തിലും കര്‍ഫ്യൂ തുടരേണ്ടി വരും. സ്ഥിതിഗതികളില്‍ മാറ്റമില്ലെങ്കില്‍ പെരുന്നാള്‍ അവധി സമയത്തും കര്‍ഫ്യൂവും നിയന്ത്രണങ്ങളും വേണ്ടിവരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മാര്‍ച്ച് ഏഴ് മുതല്‍ വൈകീട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് വരെ കുവൈത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ അത് ഒരു മണിക്കൂര്‍ കുറച്ച് വൈകീട്ട് ആറ് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാക്കി ചുരുക്കിയിരുന്നു.

റമദാന്‍ മാസത്തില്‍ റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ഫുഡ് സ്‌റ്റോറുകള്‍ എന്നിവയില്‍ നിന്ന് ഡെലിവറി അനുവദിക്കുമെന്ന് കുവൈത്ത് മന്ത്രിസഭ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it