കൊവിഡ്: ഇന്ന് കുവൈത്തില്‍ 9 മരണവും 293 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1,072 പേര്‍ക്ക് വൈറസ് ബാധയും
രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 194 ആയി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെത്തുടര്‍ന്ന് 9 പേര്‍ കൂടി മരിച്ചു. വിവിധ ആശുപത്രികളില്‍ രോഗം പിടിപെട്ട് ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 194 ആയി. 293 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1,072 പേര്‍ക്കാണു ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 25,184 ആയി. ഇവരില്‍ 7,896 പേര്‍ ഇന്ത്യക്കാരാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍പെട്ടവരാണ്. രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വാനിയ- 353, അഹമദി- 293, ഹവല്ലി- 111, കേപിറ്റല്‍- 92, ജഹറ- 223. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വാനിയയില്‍നിന്നും 89 പേര്‍ക്കും ജിലീബില്‍നിന്ന് 93 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 75 പേര്‍ക്കും മംഗഫില്‍നിന്ന് 74 പേര്‍ക്കും അബ്ദലിയില്‍നിന്ന് 76 പേര്‍ക്കുമാണ് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്: സ്വദേശികള്‍- 234, ഈജിപ്ത്കാര്‍- 142, ബംഗ്ലാദേശികള്‍- 147 മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഇന്ന് 575 പേരാണു രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 9,273 ആയി. ആകെ 15,717 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 191 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അല്‍സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMT