കൊറോണ: കുവൈത്തില്‍ മൂന്നു പേര്‍ കൂടി മരിച്ചു; 688 പുതിയ കേസുകള്‍
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 344 ആയി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് മൂന്നു പേര്‍ കൂടി മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 344 ആയി. 444 സ്വദേശികള്‍ അടക്കം 688 പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 44391 ആയി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല. ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വ്വാനിയ 149, അഹമദി 194, ഹവല്ലി 91, കേപിറ്റല്‍ 81, ജഹറ 173.
രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം സഅദ് അബ്ദുല്ല 30, ഫര്‍വ്വാനിയ 28, അയൂണ്‍ 36, റിഖ 33, ജാബര്‍ അല്‍ അലി 31, അബ്ദലി 29.
ഇന്ന് 617 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 34586 ആയി. ആകെ 9461 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 155 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT