കൊവിഡ്: കുവൈത്തില്‍ ഇന്ന് മൂന്നുമരണം; 430 സ്വദേശികള്‍ അടക്കം 683 പേര്‍ക്ക് വൈറസ് ബാധ
രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 407 ആയി.
BY NSH18 July 2020 5:43 PM GMT

X
NSH18 July 2020 5:43 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്ന് ഇന്ന് മൂന്നുപേര്‍ കൂടി മരിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 407 ആയി. 430 സ്വദേശികള്‍ അടക്കം 683 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നുവരെ ആകെ കൊവിഡ് ബാധയേറ്റവരുടെ എണ്ണം 58,904 ആയി.
രോഗബാധിതരായവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്ക് ഇപ്രകാരമാണ്. ഫര്‍വാനിയ- 159, അഹമ്മദി- 162, ഹവല്ലി- 113, കേപിറ്റല്‍- 98, ജഹറ- 151. 639 പേരാണ് ഇന്ന് രോഗമുക്തരായത്. ആകെ രോഗം സുഖമായവരുടെ എണ്ണം 49,020 ആയി. ആകെ 9,477 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 137 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില് കോണ്ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്ഡിനന്സ്; ഇടുക്കിയില് ഏപ്രില് മൂന്നിന് എല്ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMT