Gulf

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ നടപടി പുനപ്പരിശോധിക്കണം; ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കൊവിഡ് ടെസ്റ്റ് സൗദി അറേബ്യയില്‍ പ്രായോഗികമാക്കാന്‍ പ്രയാസകരമാണ്. ഏറെ ചെലവ് വരുന്ന പരിശോധനാ സംവിധാനം വളരെ കുറഞ്ഞ ആശുപത്രികളില്‍ മാത്രമാണ് ലഭ്യമാവുക. ടെസ്റ്റുകള്‍ ചെയ്താലും സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്യാന്‍ സ്വകാര്യാശുപത്രികള്‍ക്ക് അനുമതിയില്ല.

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ നടപടി പുനപ്പരിശോധിക്കണം; ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു
X

ദമ്മാം: കേരളത്തിലേക്ക് മടങ്ങുന്ന എല്ലാ പ്രവാസികള്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സോഷ്യല്‍ ഫോറം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അസാധാരണമായ സാഹചര്യത്തിലൂടെയാണ് ഓരോ പ്രവാസിയും കടന്നുപോവുന്നത്. എങ്ങനെയും സ്വന്തം മണ്ണിലേക്ക് എത്തിപ്പെടാന്‍ കാത്തിരിക്കുന്ന പ്രവാസി മലയാളികളുടെ ശ്രമത്തിന് തിരിച്ചടിയാണ് സര്‍ക്കാര്‍ ഉത്തരവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.


സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കൊവിഡ് ടെസ്റ്റ് സൗദി അറേബ്യയില്‍ പ്രായോഗികമാക്കാന്‍ പ്രയാസകരമാണ്. ഏറെ ചെലവ് വരുന്ന പരിശോധനാ സംവിധാനം വളരെ കുറഞ്ഞ ആശുപത്രികളില്‍ മാത്രമാണ് ലഭ്യമാവുക. ടെസ്റ്റുകള്‍ ചെയ്താലും സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്യാന്‍ സ്വകാര്യാശുപത്രികള്‍ക്ക് അനുമതിയില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ടെസ്റ്റ് സൗജന്യമായി ലഭിക്കുമെങ്കിലും ഫലം വരാന്‍ മൂന്ന് മുതല്‍ ഒരാഴ്ചയിലേറെ സമയമെടുക്കും. കൂടാതെ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് ടെസ്റ്റിന് അനുമതിയുമില്ല. റാപ്പിഡ് ടെസ്റ്റും ആന്റിബോഡി പരിശോധനയും പ്രോല്‍സാഹിപ്പിക്കാത്ത സൗദിയില്‍ പിസിആര്‍ ടെസ്റ്റ് മാത്രമാണ് ലഭ്യമാവുക.

ആശുപത്രികളില്‍ ടെസ്റ്റിന് 30,000 രൂപയ്ക്ക് മുകളിലാണ് ചെലവ്. വിസാ കാലാവധി കഴിഞ്ഞും ജോലിനഷ്ടപ്പെട്ടും ചികില്‍സയ്ക്കുമായി എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് നിരവധി പേരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കാത്തിരിക്കുന്നത്. പ്രവാസികളെ എന്നും ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള സര്‍ക്കാര്‍ പിറന്ന മണ്ണിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കണമെന്നും പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടിയില്‍നിന്ന് പിന്‍മാറണമെന്നും സോഷ്യല്‍ ഫോറം കത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it