Gulf

സൗദിയില്‍ 24 മണിക്കൂറിനിടെ 3,733 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 1.16 ലക്ഷം

35,145 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 1,378 പേരുടെ നില ഗുരുതരമാണ്.

സൗദിയില്‍ 24 മണിക്കൂറിനിടെ 3,733 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 1.16 ലക്ഷം
X

ദമ്മാം: 24 മണിക്കൂറിനിടെ സൗദിയില്‍ 3,733 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോട രാജ്യത്ത് കൊവിഡ് 19 ബാധ്യതരുടെ എണ്ണം 1,16,021 ആയി. 2,056 പേര്‍ക്കു രോഗം സുഖപ്പെട്ടു. 80,019 പേര്‍ക്കാണ് ഇതുവരെ രോഗം സുഖപ്പെട്ടത്. 38 പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 857 ആയിയിരിക്കുകയാണ്. 35,145 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 1,378 പേരുടെ നില ഗുരുതരമാണ്.

പ്രാധാന സ്ഥലങ്ങളിലെ വിവരം: റിയാദ്- 1,431, ജിദ്ദ- 293, ദമ്മാം- 214, ഹുഫൂഫ്- 208, കോബാര്‍- 100, ബുറൈദ- 78, തായിഫ്- 77, മദീന- 74, മുബ്റാസ്- 52, ഖതീഫ്- 50, ഹഫര്‍ബാതിന്‍- 47, തബൂക്- 45, അല്‍ഹുസൈമ- 40, അല്‍ഖര്‍ജ്- 34, ഖമീസ് മുശൈത്- 32, വാദി ദവാസിര്‍- 31, അബ്ഹാ- 28, ജുബൈല്‍- 28, അല്‍മുസാഹ്മിയ്യ- 28, ഹൂതി തമിം- 22, അല്‍ഉയൂണ്‍- 20, ബീഷ- 20, ഹായില്‍- 20, ജീസാന്‍- 20, നജ്റാന്‍- 19, റഖായിം- 19, റഅ്സ തന്നൂറ- 17, അഫീഫ്- 16, ഉനൈസ- 15, അഹദ് റഫീദ- 13, അര്‍റസ്- 12 ഖഫ്ജി- 11, നഅ്രിയ്യ- 11, നഫീ- 11, യാമ്പു- 10, സ്വബ്‌യാ- 10, സുലൈല്‍- 10, മഹായീല്‍ അസീര്‍- 8, അല്‍ബഷായീര്‍- 7, അല്‍ഗൗസ്- 6, ഷര്‍വ- 6, അസാര്‍- 6 അല്‍ദവാദ്മി- 6, റമാഹ്- 6.

Next Story

RELATED STORIES

Share it