കൊവിഡ് കാലത്തും മാതൃകയായി സോഷ്യല്‍ഫോറം തമിഴ്‌നാട് ഘടകം
പ്രസിഡന്റ് റിസ്‌വാന്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ അഹമ്മദ്, സെക്രട്ടറി ലത്തീഫ് മടിക്കേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍.

ദോഹ: കൊവിഡ് കാലത്തും സന്നദ്ധപ്രവര്‍ത്തനം നടത്തി മാതൃകയായിരിക്കുകയാണ് ഖത്തറിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്‌നാട് ഘടകം. രണ്ടുമാസം മുമ്പ് ഖത്തറില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശി ശെല്‍വ (46) ത്തിന്റെ മൃതദേഹം ഹമദ് ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ തമിഴ്‌നാട് ഘടകം ഭാരവാഹികള്‍ ദുഖാന്‍ സെമിത്തേരിയില്‍ ഉപചാരപൂര്‍വം സംസ്‌കരിച്ചു. പ്രസിഡന്റ് റിസ്‌വാന്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ അഹമ്മദ്, സെക്രട്ടറി ലത്തീഫ് മടിക്കേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍.

കഴിഞ്ഞ ഏപ്രില്‍ 22ന് താമസസ്ഥലത്ത് മരണപ്പെട്ട ശെല്‍വത്തിന്റെ മൃതദേഹം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ബന്ധുക്കളോ അടുത്ത നാട്ടുകാരോ ഖത്തറില്ലാത്തത് മൂലവും ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാട്ടില്‍നിന്ന് നിരന്തരം അധികൃതരുമായി കുടുംബം ബന്ധപ്പെട്ടെങ്കിലും മൃതദേഹത്തിന്റെ കാര്യം അനിശ്ചിതമായി നീളുകയായിരുന്നു. അതിനിടയിലാണ് മരിച്ച ശെല്‍വത്തിന്റെ കുടുംബം തമിഴ്‌നാടിലെ പുതുക്കോട്ടായി ജില്ലാ എസ്ഡിപിഐ നേതൃത്വവുമായി ബന്ധപ്പെടുകയും പാര്‍ട്ടി നേതൃത്വം ഖത്തറിലെ തമിഴ്‌നാട് സോഷ്യല്‍ ഫോറം നേതാക്കളുമായി സംസാരിക്കുകയും ചെയ്തത്.
സോഷ്യല്‍ ഫോറത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയും നിരന്തരമായ പരിശ്രമത്തിലൂടെയും എംബസിയില്‍നിന്നും ഖത്തര്‍ അധികൃതരില്‍നിന്നും ഔപചാരികനടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി ശെല്‍വത്തിന്റെ മൃതദേഹം ഖത്തറില്‍തന്നെ സംസ്‌കരിക്കുന്നതിന് വഴിയൊരുങ്ങുകയാണുണ്ടായത്. നാട്ടില്‍നിന്ന് കുടുംബവും ബന്ധുക്കളും സോഷ്യല്‍ ഫോറം നേതൃത്വത്തോടുള്ള അടങ്ങാത്ത കടപ്പാടും നന്ദിയും ടെലഫോണിലൂടെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.
RELATED STORIES
റെയില്വേയില് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മൂന്ന് ബിജെപി...
6 July 2022 7:22 PM GMTആവിക്കല്ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTപി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
6 July 2022 5:22 PM GMTഅന്ന് ആര് ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്; വിവാദപ്രസംഗത്തിന്റെ...
6 July 2022 5:03 PM GMTഭരണഘടനാ അധിക്ഷേപം: സജി ചെറിയാനെതിരേ കേസെടുക്കാന് കോടതി നിര്ദേശം
6 July 2022 3:59 PM GMTആര്എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര് ഫ്രണ്ട് നേതാക്കളും...
6 July 2022 2:39 PM GMT