കൊവിഡ്: യുഎഇയില്‍ മലയാളി അധ്യാപിക ഉള്‍പ്പെടെ ഒമ്പത് മരണം
പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്.
BY NSH29 April 2020 8:12 PM GMT

X
NSH29 April 2020 8:12 PM GMT
അബൂദബി: കൊവിഡ് ബാധിച്ച് യുഎഇയില്‍ ബുധനാഴ്ച മലയാളി അധ്യാപിക ഉള്‍പ്പെടെ ഒമ്പതുപേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 98 ആയി. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്. അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയാണ്. അബൂദബി മാര്‍ത്തോമ്മ ഇടവകാംഗമാണ്.
മക്കള്‍: ഷെറിള്‍ സാറ മാത്യു, റയാന്‍ സാമുവേല്‍ മാത്യു, ഫിയാന്‍ ജേക്കബ് മാത്യു.മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍. അതേസമയം രാജ്യത്ത് 549 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,929 ആയി. നിലവില്‍ ചികില്‍സയിലുള്ളവര്‍ 9,502. ഇന്ന് 148 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2,329 ആയി.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT