കൊറോണ: കുവൈത്തില്‍ മരണം ആറായി; 1,751 വൈറസ് ബാധിതരില്‍ 988 പേര്‍ ഇന്ത്യക്കാര്‍
ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരില്‍ 64 പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കംവഴിയാണ് രോഗബാധയേറ്റത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഒരാള്‍കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 68 വയസ് പ്രായമായ ബംഗ്ലാദേശിയാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി. ഇന്ന് പുതുതായി 93 പേര്‍ക്ക് കൊറോണ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇവരില്‍ 64 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 64 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 988 ആയി ഉയര്‍ന്നു.
ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരില്‍ 64 പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കംവഴിയാണ് രോഗബാധയേറ്റത്. ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 93 രോഗികളില്‍ 83 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 10 പേരുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. ഇന്ത്യക്കാര്‍ക്ക് പുറമേ ഇന്ന് രോഗബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍- 3, ഈജിപ്തുകാര്‍- 6, ബംഗ്ലാദേശികള്‍- 6, പാകിസ്താനി- 3, ഫിലിപ്പീന്‍സ്- 2, നേപ്പാള്‍- 2, അമേരിക്ക- 1, ജോര്‍ദാന്‍- 2, അഫ്ഗാനിസ്ഥാന്‍- 1, ഒമാന്‍- 1, സിറിയ- 1, യമന്‍- 1.
രാജ്യത്ത് ഇന്നുവരെ രോഗബാധയേറ്റവരുടെ എണ്ണം ഇതോടെ 1,751 ആയി. ഇന്ന് 22 പേര്‍ രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍സബാഹ് വ്യക്തമാക്കി. കൊറോണ വൈറസ് ബാധയില്‍നിന്ന് ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 280 ആയി. ആകെ 1,465 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 34 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നവരാണ്. ഇവരില്‍ 18 പേരുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍സനദ് വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTഫയല്‍ തീര്‍പ്പാക്കല്‍; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ ഇന്ന്...
3 July 2022 12:51 AM GMTമണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMT