കൊവിഡ്: യുഎഇയിലെ മസ്ജിദുകളില്‍ ഇന്നുമുതല്‍ ജുമുഅ പുനരാരംഭിക്കും
BY BSR4 Dec 2020 6:00 AM GMT

X
BSR4 Dec 2020 6:00 AM GMT
അബൂദബി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ മസ്ജിദുകളില്‍ നിര്‍ത്തിവച്ച ജുമുഅ നമസ്‌കാരങ്ങള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു. ദുബയിലെ 766 പള്ളികളും ഷാര്‍ജയിലെ 487 പള്ളികളും ജുമുഅയ്ക്കു വേണ്ടി തുറക്കുമെന്ന് മതകാര്യവകുപ്പുകള്‍ അറിയിച്ചു. മറ്റ് എമിറേറ്റുകളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅ നമസ്‌കാരം നടക്കും. ഒമ്പതു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പള്ളികളില്‍ ജുമുഅ തുടങ്ങുന്നത്. പള്ളികളില്‍ ഉള്‍ക്കൊള്ളാനാവുന്ന ശേഷിയുടെ 30 ശതമാനം പേര്‍ക്കാണ് ജുമുഅയ്ക്കു പ്രവേശനം അനുവദിക്കുക. മാത്രമല്ല, അരമണിക്കൂര്‍ മുമ്പ് മാത്രമാണ് പള്ളികള്‍ തുറക്കുക. 10 മിനിറ്റില്‍ ഖുത്തുബയും നമസ്‌കാരവും അവസാനിപ്പിക്കും. നമസ്‌കാരം കഴിഞ്ഞാല്‍ അരമണിക്കൂറില്‍ പള്ളി അടച്ചിടും.
ജുമുഅ നമസ്‌കാരത്തിനെത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണമെന്നും മുസല്ലകള്‍ കൊണ്ടുവരണമെന്നും അറിയിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താന്‍. പള്ളിക്ക് സമീപത്തെ ഷെഡുകളിലും നമസ്‌കരിക്കാന്‍ അനുമതിയുണ്ട്. പ്രാര്‍ഥനയിലെല്ലാം ശാരീരിക അകലം പാലിക്കണം. ഖുര്‍ആന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്നും പാരായണത്തിന് മൊബൈല്‍ ഫോണു ടാബും ഉപയോഗിക്കാമെന്നും അറിയിപ്പിലുണ്ട്. ജുമുഅയ്ക്കു മുമ്പോ ശേഷമോ തടുച്ചികൂടരുത്.
ഹസ്തദാനത്തിനും വിലക്കുണ്ട്. ഭക്ഷ്യവസ്തുക്കള്‍, നോട്ടീസ്, സംഭാവന എന്നവയുടെ വിതരണം വിലക്കിയിട്ടുണ്ട്. മുതിര്‍ന്നവരും രോഗികളും കുട്ടികളും ജുമുഅയ്ക്കു വരുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Covid: Friday namaz will resume in UAE mosques
Next Story
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMTനവകേരളാ സദസ്സ്; നിവേദനങ്ങളുടെ പെരുപ്പം വ്യക്തമാക്കുന്നത്...
7 Dec 2023 11:28 AM GMTഡോ.ഷഹനയുടെ മരണം; സമഗ്രാന്വേഷണം വേണം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്
7 Dec 2023 11:17 AM GMTതാമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
7 Dec 2023 5:54 AM GMT