Gulf

കൊറോണ: കുവൈത്തില്‍ 4 പേര്‍ കൂടി മരിച്ചു; 630 പുതിയ കേസുകള്‍, 920 പേര്‍ക്ക് കൂടി രോഗ മുക്തി

മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

കൊറോണ: കുവൈത്തില്‍ 4 പേര്‍ കൂടി മരിച്ചു; 630 പുതിയ കേസുകള്‍, 920 പേര്‍ക്ക് കൂടി രോഗ മുക്തി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗ ബാധയെതുടര്‍ന്ന് നാലു പേര്‍ കൂടി മരിച്ചു. വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 274 ആയി.

105 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 630 പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 33140 ആയി. ഇവരില്‍ 9401 പേര്‍ ഇന്ത്യക്കാരാണ്. രോഗബാധ സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കംവഴിയാണ് വൈറസ് ബാധയേറ്റത്.

രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍

ക്യാപിറ്റല്‍: 45

ഹവല്ലി: 100

അഹമ്മദി: 207

ഫര്‍വാനിയ: 184

ജഹ്റ: 94

രോഗബാധിതരുടെ താമസ കേന്ദ്രങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍

ഫര്‍വാനിയ : 59

ജലീബ് :36

ഹവല്ലി :25

മഹ്ബൂല : 26

ജഹ്‌റ : 25

സഹദ് അല് അബ്ദുല്ല : 26

ഇന്ന് രോഗബാധിതരായ മറ്റു രാജ്യക്കാരുടെ എണ്ണം

സ്വദേശികള്‍ : 271

ഈജിപ്ത് : 101

ബംഗ്ലാദേശ്: 57

ഇന്ന് 920 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 22162 ആയി. 10705 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 173 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it