Gulf

കൊവിഡ്: ഇത്തിഹാദ് എയര്‍വെയ്സ് മെയ് 15 വരെ സര്‍വീസ് റദ്ദാക്കി

പാകിസ്താന്‍ അടക്കമുള്ള നിരവധി രാജ്യങ്ങളാണ് യുഎഇയില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്‍മാരെ കൊണ്ടുപോവാനായി ചാര്‍ട്ടര്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.

കൊവിഡ്: ഇത്തിഹാദ് എയര്‍വെയ്സ് മെയ് 15 വരെ സര്‍വീസ് റദ്ദാക്കി
X

അബുദബി: അബുദബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വെയ്സ് സര്‍വീസ് നടത്തുന്നത് വീണ്ടും നീട്ടി. അടുത്ത മാസം 15 വരെ സര്‍വീസ് നടത്തില്ലെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ അടുത്തമാസം ആദ്യം മുതല്‍തന്നെ ഭാഗികമായി സര്‍വീസ് ആരംഭിക്കുമെന്നാണ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിരുന്നത്.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇയില്‍നിന്നുമുള്ള ഷെഡ്യൂള്‍ വിമാനങ്ങള്‍ ഏതാനും ആഴ്ചകളായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഓരോ രാജ്യക്കാരും തങ്ങളുടെ പൗരന്‍മാരെ കൊണ്ടുപോവാനായി ചാര്‍ട്ടര്‍ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. പാകിസ്താന്‍ അടക്കമുള്ള നിരവധി രാജ്യങ്ങളാണ് യുഎഇയില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്‍മാരെ കൊണ്ടുപോവാനായി ചാര്‍ട്ടര്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it