ഒമാനില്‍ 1889 പേര്‍ക്ക് പുതുതായി കൊവിഡ്: എട്ട് മരണം
ഇന്ന് കൊവിഡ് പോസിറ്റീവായവരില്‍ 1,268 സ്വദേശികളും 621 വിദേശികളുമാണ്.

മസ്‌കത്ത്: ഒമാനില്‍ 1889 പേര്‍ക്ക് ഇന്ന് പതുതായി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന റിപോര്‍ട്ട് ചെയ്യുന്നതില്‍ ഏറ്റവും ഉയര്‍ന്ന രോഗ നിരക്കാണ് ഇന്ന്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53,614 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് കൊവിഡ് പോസിറ്റീവായവരില്‍ 1,268 സ്വദേശികളും 621 വിദേശികളുമാണ്.
അതേസമയം 1204 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കൊവിഡിനെ അതിജീവിച്ചവരുടെ എണ്ണം 34,225 ആയി. ഇന്ന് എട്ട് പേര്‍ കൂടി മരണപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 244 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4574 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. 2,31,211 പേര്‍ക്ക് ഇതുവരെ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 74 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നത് 501 കൊവിഡ് രോഗികളാണ്. ഇതില്‍ 130 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.
RELATED STORIES
ക്രിക്കറ്റ് ലോകകപ്പുകളിലെ റെക്കോര്‍ഡുകള്‍
5 Oct 2023 5:07 AM GMTഏകദിന ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന് ഇന്ന് തുടക്കം
5 Oct 2023 4:34 AM GMTയൂറോപ്പ്യന്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ മലയാളിയായി ഷംസീര്‍...
20 Aug 2023 3:34 AM GMTജര്‍മ്മന്‍ മെസ്സി, അസിസ്റ്റുകളുടെ കിങ്; ഓസില്‍ ഫുട്ബോളിനോട്...
26 March 2023 2:45 PM GMTഹോം ഗ്രൗണ്ടില്‍ ചെല്‍സിയുടെ ഇഫ്താര്‍; പ്രമീയര്‍ ലീഗില്‍ ആദ്യം
24 March 2023 4:15 AM GMTപിഎസ്ജിയില്‍ പൊട്ടിത്തെറി; ബയേണിനെതിരേ നെയ്മറിന് നിലനില്‍പ്പിനായുള്ള...
14 Feb 2023 6:28 AM GMT