കൊവിഡ് 19: യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബയ്: കൊവിഡ് 19 ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുമ്പാംഗം ഷാജി സക്കറിയ(51) ആണ് ദുബയിലെ അല്‍ സഹ്‌റ ആശുപത്രിയില്‍ മരിച്ചത്. ദുബയിലെ ജിന്‍കോ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ പരിശോധനയില്‍ കൊവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ യുഎഇ യിലെ കത്തോലിക്കാ ദേവാലയത്തില്‍ അടക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പുന്നവേലി ഇടത്തിനകം കറിയാച്ചന്‍-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് ഷാജി. ഭാര്യ: മിനി തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം. മക്കള്‍: ജൂവല്‍, നെസ്സിന്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഷാബു, സോണി(ദുബയ്).
RELATED STORIES
ഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT