അഴിമതി, അധികാരദുര്‍വിനിയോഗം; സൗദിയില്‍ 16 പേര്‍ക്ക് തടവും പിഴയും
റിയാദ് ഹെല്‍ത്ത് ഡയറക്ടറേറ്റ്, റിയാദ് നഗരസഭ, വിധികള്‍ നടപ്പാക്കുന്ന റിയാദിലെ പ്രത്യേക കോടതി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാര്‍ക്കുമെതിരേയാണ് കേസ്.
ദമ്മാം: അഴിമതി, അധികാരദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍, പണം വെളുപ്പിക്കല്‍, കുറ്റകൃത്യം മറച്ചുവയ്ക്കല്‍ തുടങ്ങിയ കുറ്റത്തിനു റിയാദില്‍ 16 പേര്‍ക്ക് സൗദിയിലെ പ്രത്യേക കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയും ചില വ്യക്തികള്‍ക്കെതിരേയും സൗദി അഴിമതി നിരോധനവകുപ്പ് കേസെടുത്തു. റിയാദ് ഹെല്‍ത്ത് ഡയറക്ടറേറ്റ്, റിയാദ് നഗരസഭ, വിധികള്‍ നടപ്പാക്കുന്ന റിയാദിലെ പ്രത്യേക കോടതി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാര്‍ക്കുമെതിരേയാണ് കേസ്.
65 ദശലക്ഷം റിയാലിന്റെ തിരിമറി നടത്തിയെന്നാണ് കേസ്. റിയാദ് മജ്മഇ കിങ് ഖാലിദ് ആശുപത്രിയുടെ മെയിന്റനന്‍സിനും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും കേവലം ആറുദശലക്ഷം റിയാല്‍ മാത്രമുള്ള സ്ഥാനത്ത് 23 ദശലക്ഷം റിയാലാണ് കമ്പനിയുമായി ചേര്‍ന്ന് രേഖകള്‍ തയ്യാറാക്കിയത്്. രണ്ടരലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയെന്നതാണ് നഗരസഭ ഉദ്യോഗസ്ഥനെതിരായ കേസ്. പത്തുമാസത്തെ തടവും, അഴിമതി നടത്തിയ തുകയ്ക്കു പുറമെ 10,25,000 റിയാല്‍ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചത്.
RELATED STORIES
മീററ്റില്‍ സാക്കിര്‍ കോളനിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്‍ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിനും ട്രിവാന്‍ഡ്രം...
14 Sep 2024 6:42 PM GMTഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര്‍ ലീഗ് കേരളയിലെ മലബാര്‍ ഡെര്‍ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMT