Gulf

കുവൈത്തില്‍ കൊറോണ ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്തില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ച 24 പേരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്.

കുവൈത്തില്‍ കൊറോണ ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് രണ്ട് മലയാളികല്‍ മരിച്ചു. പത്തനംതിട്ട ആറന്‍മുള മാലക്കര സ്വദേശി രാജേഷ് കുട്ടപ്പന്‍ നായര്‍ (52), തൃശൂര്‍ വലപ്പാട തോപ്പിയില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (54) എന്നിവരാണ് മരിച്ചത്. കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന രാജേഷ് ദിവസങ്ങളായി അത്യാസന്നനിലയില്‍ കഴിയുകയായിരുന്നു. നേരത്തെ ഫര്‍വാനിയ ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തെ ഏപ്രില്‍ 15ന് ജാബിര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

രാജേഷിന് താമസിക്കുന്ന കെട്ടിടത്തില്‍ നേരത്തെ കോവിഡ് ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ ബാധിച്ചത്. എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യനിര്‍മാണക്കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: ഗീത. ആറാം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന ആണ്‍കുട്ടികളുണ്ട്. തൃശൂര്‍ വലപ്പാട സ്വദേശി അബ്ദുല്‍ ഗഫൂള്‍ സിറ്റിയില്‍ തയ്യല്‍ ജോലിക്കാരനായിരുന്നു. അബ്ദുല്‍ ഗഫൂറിന ന്യൂമോണിയ ഉണ്ടായിരുന്നു. ഹൃദ്രോഗിയുമായിരുന്നു. ഭാര്യ: ഷാഹിദ. ഇദ്ദേഹത്തിന്റെ മക്കളായ മുഹമ്മദ്, അഫ്‌സാദ എന്നിവര്‍ കുവൈത്തില്‍ തയ്യല്‍ജോലിക്കാരാണ്. മരുമകള്‍: ജബി ഫാത്തിമ.

രണ്ടുമക്കളും കോവിഡ് ക്വാറന്റൈനിലാണ്. കുവൈത്തില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ച 24 പേരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ ഇതുവരെ മലയാളികളുള്ളതായി വിവരം ലഭിച്ചിട്ടില്ല. എന്നാല്‍, നേരത്തെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ച ഒരു മലയാളിയുടെ മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണമായി രേഖപ്പെടുത്തിയിരുന്നില്ല.

Next Story

RELATED STORIES

Share it