കൊറോണ: കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
അടൂര്‍ ഏഴം കുളം എടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ ജോര്‍ജ്ജ് (51), ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി ജോസഫ് മത്തായി (50) എന്നിവരാണ് മരിച്ചത്.
BY SRF3 Jun 2020 3:36 PM GMT

X
SRF3 Jun 2020 3:36 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. അടൂര്‍ ഏഴം കുളം എടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ ജോര്‍ജ്ജ് (51) ആണ് ചികില്‍സയിലായിരിക്കെ ഇന്ന് മരിച്ചത്. 18 വര്‍ഷമായി കുവൈത്തില്‍ പ്രവാസിയായ ഇദ്ദേഹം അല്‍ ഘാനിം ഇന്റര്‍ നാഷനല്‍ കമ്പനിയില്‍ ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ജൂലി ജോര്‍ജ്ജ്. മക്കള്‍ അലക്‌സ്. അലന്‍. ചെങ്ങന്നൂര്‍ സ്വദേശിയാണ് ഇന്ന് മരണമടഞ്ഞ മറ്റൊരു മലയാളി. ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി ജോസഫ് മത്തായി (50) ആണ് ജഹ്‌റ ആശുപത്രിയില്‍ മരണമടഞ്ഞത്. ദോഹ പവര്‍ പ്ലാന്റില്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
Next Story
RELATED STORIES
ഗസയില്‍ വീണ്ടും വെടിയൊച്ച; നിരവധി പേര് കൊല്ലപ്പെട്ടു
1 Dec 2023 4:24 PM GMTബാറ്ററി ചുവപ്പാവും മുമ്പ് ഫുള്‍ ചാര്‍ജായി പുറത്തുവരൂ...!
1 Dec 2023 1:55 AM GMTമഹ്മൂദ് അല്‍ മബ്ഹൂഹ്:വെടിനിര്‍ത്തലിനിടെ നടന്ന അരുംകൊല
30 Nov 2023 8:36 AM GMTബാങ്കുവിളിക്കെതിരായ ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി
30 Nov 2023 8:34 AM GMTയുദ്ധഭൂമിയില്‍ നിന്ന് പിന്തിരിഞ്ഞോടി; ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരെ...
28 Nov 2023 5:01 PM GMTഹമാസിനെ പുകഴ്ത്തി ഇസ്രായേലി ബന്ദിയുടെ കത്ത്
28 Nov 2023 11:47 AM GMT