Gulf

കൊറോണ: കുവൈത്തില്‍ രണ്ടു മരണം; 134 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

58 വയസ് പ്രായമായ കുവൈത്തി സ്വദേശിയും 69 കാരനായ ഇറാന്‍ സ്വദേശിയുമാണ് ഇന്ന് മരിച്ചത്.

കൊറോണ: കുവൈത്തില്‍ രണ്ടു മരണം; 134 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് രാജ്യത്ത് രണ്ടു പേര്‍ കൂടി മരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.58 വയസ് പ്രായമായ കുവൈത്തി സ്വദേശിയും 69 കാരനായ ഇറാന്‍ സ്വദേശിയുമാണ് ഇന്ന് മരിച്ചത്.ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി. പുതുതായി 134 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 64 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 64 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 924 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരില്‍ 63 പേര്‍ക്ക് മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത് ഒരാളുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ 134 രോഗികളില്‍ 126 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും അഞ്ചു പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്.

മൂന്നു പേര്‍ക്ക് ബ്രിട്ടനില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടാണ് രോഗ ബാധയേറ്റത്. ഇവര്‍ മൂന്നു പേരും സ്വദേശികളാണ്. ഇന്ത്യക്കാര്‍ക്ക് പുറമേ ഇന്ന് രോഗ ബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍ 10, ഈജിപ്ത്കാര്‍ 20, ബംഗ്ലാദേശികള്‍, 15 പാകിസ്ഥാനികള്‍, 4 ഫിലിപ്പീന്‍സുകാര്‍, 2 നേപ്പാള്‍, 4 ശ്രീലങ്ക, 3 ഇറാന്‍, സൗദി, അമേരിക്ക, ബ്രിട്ടന്‍, ജോര്‍ദ്ദാന്‍, ചൈന, അഫ്ഗാന്‍, കാമറോണ്‍, കൊമറോ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരോ പേര്‍ വീതവുമാണ്. രാജ്യത്ത് ഇന്ന് വരെ രോഗ ബാധയേറ്റവരുടെ എണ്ണം ഇതോടെ 1658ആയി. ഇന്ന് 33 പേര്‍ രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. കൊറോണ വൈറസ് ബാധയില്‍ നിന്നു ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 258ആയി. ആകെ 1395 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണു. ഇവരില്‍ 16 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it