കൊറോണ: കുവൈത്തില്‍ ചികില്‍സയിലായിരുന്ന തലശ്ശേരി സ്വദേശി മരിച്ചു
കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി (69) ആണ് ഇന്ന് രാവിലെ മരിച്ചത്.
BY SRF31 May 2020 2:41 PM GMT

X
SRF31 May 2020 2:41 PM GMT
കുവൈത്ത് സിറ്റി:കുവൈത്തില്‍ കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി (69) ആണ് ഇന്ന് രാവിലെ മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 4 ദിവസം മുമ്പ് ഫര്‍വ്വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു പരിശോധനയില്‍ കൊവിഡ് ബാധയേറ്റതായി കണ്ടെത്തിയിരുന്നു. ഫര്‍വ്വാനിയയിലെ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്. ഭാര്യ ഹഫ്‌സത്ത് കോറോത്ത്.
മക്കള്‍ സാലിഹ് (കുവൈത്ത്), വൈറുന്നിസ, മെഹ്‌റുന്നിസ, സിറാജ് (കുവൈത്ത്). മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊറോണ വൈറസ് ബാധയേറ്റ് കുവൈത്തില്‍ മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഇദ്ദേഹം.
Next Story
RELATED STORIES
ഗുജറാത്ത് വംശഹത്യക്കെതിരേ നിയമപോരാട്ടം നടത്തിയ ടീസ്റ്റ സെതല്വാദ്...
25 Jun 2022 1:03 PM GMTഭീമ കൊറേഗാവ് പ്രതികള്ക്കെതിരായ ഹാക്കിങ് കാംപയിനില് പൂനെ പോലിസിന്...
25 Jun 2022 4:21 AM GMTഗുജറാത്ത് കലാപം: മോദിക്ക് ക്ലീന് ചിറ്റ് നല്കിയതിനെതിരെ നല്കിയ...
24 Jun 2022 7:15 AM GMT'മുസ് ലിംകളേയും സിഖുകാരേയും കൊല്ലണം; അവര് അത് അര്ഹിക്കുന്നു';...
24 Jun 2022 5:23 AM GMTകൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില് 17334 പുതിയ രോഗികള്
24 Jun 2022 4:21 AM GMTസംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; തിരുവനന്തപുരം, എറണാകുളം...
24 Jun 2022 2:46 AM GMT