Gulf

കുവൈത്തില്‍ 9 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കുവൈത്തില്‍ 9 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 255 ആയി. ഇതില്‍ 17 പേര്‍ ഇന്ത്യക്കാരാണ്. മൂന്നുപേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ രോഗ മുക്തി നേടിവരുടെ എണ്ണം 67 ആയി. ചികില്‍സയില്‍ കഴിയുന്ന 185 പേരില്‍ 11 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ഇവരില്‍ 3 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട 20 പേരില്‍ 7 പേര്‍ സ്വദേശികളും 9 പേര്‍ ഇന്ത്യക്കാരും ഒരു ഫിലിപ്പീന്‍ സ്വദേശിയും 3 ബംഗ്ലാദേശികളുമാണ്. ഇവരില്‍ 6 സ്വദേശികളും ഒരു ഫിലിപ്പീന്‍ സ്വദേശിയും ബ്രിട്ടനില്‍ യാത്ര ചെയ്തവരാണ്. ഒരു സ്വദേശി സൗദിയില്‍ യാത്ര ചെയ്തയാളാണ്. രോഗം സ്ഥിരീകരിക്കപ്പെട്ട 3 പേരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് 9 ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചത്. 3 ബംഗ്ലാദേശികള്‍ക്കും ഇതേ രീതിയില്‍ സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. ഇതിനു പുറമേ ഷുവൈഖ്, കുവൈത്ത് സിറ്റി, മഹബൂല എന്നിവിങ്ങളില്‍ രോഗബാധ റിപോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.




Next Story

RELATED STORIES

Share it