കൊറോണ: ഖത്തറില്‍ മൂന്നുപേര്‍ രോഗവിമുക്തരായെന്ന് ആരോഗ്യമന്ത്രാലയം
നാല് പേരാണ് രോഗവിമുക്തരായതെന്ന് പകര്‍ച്ചവ്യാധി കേന്ദ്രത്തിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമാനി പറഞ്ഞു.
BY NSH14 March 2020 5:22 PM GMT

X
NSH14 March 2020 5:22 PM GMT
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ രോഗവിമുക്തരായതായി ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, സുഡാന്‍, ഇറാന്‍ എന്നീ രാജ്യക്കാരാണ് രോഗവിമുക്തരായതെന്ന് പകര്‍ച്ചവ്യാധി കേന്ദ്രത്തിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമാനി പറഞ്ഞു.
പകര്‍ച്ചവ്യാധി കേന്ദ്രത്തിലുള്ള മുഴുവന്‍ രോഗികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ ആരും മരിച്ചിട്ടില്ല. രോഗം ഭേദമായ ഫിലിപ്പിനോ ഇറാനില്‍നിന്നെത്തിയ ആദ്യഗ്രൂപ്പില്‍പ്പെട്ടവരാണ്.
Next Story
RELATED STORIES
ജോസ് സാര്‍...ഞങ്ങള്‍ നന്ദി കെട്ടവരാണ്... ക്ഷമിക്കുക.
2 July 2022 1:10 PM GMTമൈത്രി ബുക്സിന്റെ പുസ്തകങ്ങള്‍ക്കെതിരേ തലശ്ശേരി ജഗന്നാഥ...
13 Jun 2022 1:13 PM GMTകേസില്ല, വാദമില്ല, വക്കീല്‍ ഇല്ല, കോടതി ഇല്ല; ബിജെപി ജനാധിപത്യത്തെ...
11 Jun 2022 3:57 PM GMTഇത് തീക്കളിയാണ്...
7 Jun 2022 5:32 AM GMTഇന്ത്യയുടെ പ്രതിച്ഛായ സംഘ്പരിവാര്‍ തകര്‍ക്കരുത്
5 Jun 2022 3:29 PM GMTസമ്പദ്ഘടനയുടെ മുരടിപ്പിനുപിന്നില്‍
4 Jun 2022 8:15 AM GMT