Gulf

ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിനോടനുബന്ധിച്ച് അല്‍ഖോബാറില്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
X
അല്‍ ഖോബാര്‍: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിനോടനുബന്ധിച്ച് അല്‍ഖോബാറില്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നെസ്‌റ്റോ സൂപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റി ഫ്‌ളവര്‍ ഖോബാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനം ഷിനാഫ് കരസ്ഥമാക്കിയപ്പോള്‍ അബ്ദുല്‍ മജീദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചെസ്സ് മാസ്റ്റര്‍ റെജി മാസ്റ്റര്‍ വിധി കര്‍ത്താവായിരുന്നു.

വിജയികള്‍ക്ക് സിറ്റി ഫ്‌ളവര്‍ അല്‍ ഖോബാര്‍ സ്‌റ്റോര്‍ മാനേജര്‍ അബ്ബാസ്, സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം ഫാറൂഖ് വവ്വാക്കാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരങ്ങള്‍ക്ക് മന്‍സൂര്‍ പൊന്നാനി, മുബാറക് ഫറോക്ക്, അബ്ദുല്‍ റഹീം വടകര, നാസര്‍ ആലുവ, സാദിഖ് പാലക്കാട്, അബ്ദുല്‍ അസീസ് പാലക്കാട് നേതൃത്വം നല്‍കി.


Next Story

RELATED STORIES

Share it