ദുബയില്‍ വാഹനാപകടത്തില്‍ ചാലക്കുടി സ്വദേശി മരിച്ചു

ചാലക്കുടി സ്വദേശി കളത്തിവീടില്‍ വറീതിന്റെ മകന്‍ ബാബു (48) വാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അപകടത്തില്‍ മരിച്ചത്.

ദുബയില്‍ വാഹനാപകടത്തില്‍ ചാലക്കുടി സ്വദേശി മരിച്ചു

ദുബയ്: ദുബയിലുണ്ടായ വാഹനാപകടത്തില്‍ ചാലക്കുടി സ്വദേശി മരിച്ചു. ചാലക്കുടി സ്വദേശി കളത്തിവീടില്‍ വറീതിന്റെ മകന്‍ ബാബു (48) വാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അപകടത്തില്‍ മരിച്ചത്. അല്‍ബയാന്‍ പത്രത്തില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ പത്രമെടുക്കാന്‍ പോവുമ്പോഴാണ് അപകടം സംഭവിച്ചത്. ബാബുവിന്റെ ബൈക്ക് ട്രെയിലറിലിടിച്ചായിരുന്നു അപകടം.

അപകടസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. പത്രമെടുക്കാന്‍ ബാബു എത്താത്തതിനെ തുടര്‍ന്ന് കൂടെജോലിചെയ്യുന്ന അല്‍ബയാനിലെ ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് അപകടവിവരമറിയുന്നത്. ഭാര്യ സിമി ബാബു. മക്കള്‍: ഏബല്‍ ബാബു (8), ആന്‍മോള്‍ ബാബു (4). നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

RELATED STORIES

Share it
Top