Gulf

കേക്കുണ്ടാക്കുന്നവര്‍ക്കായി ദുബയില്‍ മല്‍സരം സംഘടിപ്പിക്കുന്നു

വേള്‍ഡ് ഓഫ് സ്റ്റാര്‍സ് അഡ്വര്‍ടൈസ്‌മെന്റാണ് കേക്കുണ്ടാക്കാന്‍ കൈപ്പുണ്യമുളളവര്‍ക്കായി യുഎഇ 'ബെസ്റ്റ് ഹോംമെയ്ഡ് കേക്ക് കോണ്ടസ്റ്റ് 2019' സംഘടിപ്പിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 15,000 ദിര്‍ഹം, 10,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനം.

കേക്കുണ്ടാക്കുന്നവര്‍ക്കായി ദുബയില്‍ മല്‍സരം സംഘടിപ്പിക്കുന്നു
X

ദുബയ്: കേക്കുണ്ടാക്കുന്നവര്‍ക്കായി ദുബയില്‍ മല്‍സരം സംഘടിപ്പിക്കുന്നു. വേള്‍ഡ് ഓഫ് സ്റ്റാര്‍സ് അഡ്വര്‍ടൈസ്‌മെന്റാണ് കേക്കുണ്ടാക്കാന്‍ കൈപ്പുണ്യമുളളവര്‍ക്കായി യുഎഇ 'ബെസ്റ്റ് ഹോംമെയ്ഡ് കേക്ക് കോണ്ടസ്റ്റ് 2019' സംഘടിപ്പിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 15,000 ദിര്‍ഹം, 10,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനം. വെറുമൊരു മല്‍സരം മാത്രമല്ല ഇതെന്നും വീട്ടിലിരുന്ന് കേക്കുണ്ടാക്കുന്നവര്‍ക്ക് വലിയൊരവസരം നല്‍കുകയെന്നുളളതുമാണ് ലക്ഷ്യമെന്നും വേള്‍ഡ് ഓഫ് സ്റ്റാര്‍സ് അഡ്വര്‍ടൈസ്‌മെന്റ് പ്രതിനിധി ഫൈസല്‍ അബ്ദുല്‍ കരിം പറഞ്ഞു.

ആര്‍ കെ പള്‍സസ് ആന്റ് സ്‌പൈസസുമായി സഹകരിച്ചാണ് മല്‍സരം സംഘടിപ്പിക്കുന്നത്. 15 വയസിന് മുകളിലുളളവര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. www.uaesbest.com എന്ന വെബ്‌സൈറ്റ് വഴി മല്‍സരത്തില്‍ പങ്കെടുക്കാനായി 26 വരെ രജിസ്റ്റര്‍ ചെയ്യാം. മല്‍സരത്തിന് രണ്ടുഘട്ടങ്ങളാണുളളത്. ഈമാസം 28ന് നടക്കുന്ന ആദ്യഘട്ടത്തില്‍ മല്‍സരാര്‍ഥികള്‍ കേക്കുണ്ടാക്കിക്കൊണ്ടുവരണം. ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും മല്‍സരം നടക്കുക. രുചി വിദഗ്ധരടങ്ങിയ സംഘം രണ്ടാംഘട്ടത്തിലേക്കായി 20 പേരെ ഇതില്‍നിന്ന് തിരഞ്ഞെടുക്കും. ഇവരായിരിക്കും ഒക്ടോബര്‍ 4ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുക.

എന്നാല്‍, മല്‍സരത്തില്‍ പങ്കെടുത്ത 20 പേരൊഴികെയുളളവരുടെ കേക്കുകള്‍ കേക്കുകള്‍ ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്യും. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന കേക്കുണ്ടാക്കിയ വ്യക്തിക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍തന്നെ മല്‍സരാര്‍ഥികള്‍ക്ക് മല്‍സരം സംബന്ധിച്ച വിവരങ്ങള്‍ നല്‍കും. വാര്‍ത്താസമ്മേളത്തില്‍ പുരുഷോത്തമന്‍ (ആര്‍ കെ പള്‍സസ് ആന്റ് സ്‌പൈസ്), കരിം വെങ്കിട്ടാംഗു, ഷിഹാബ് ഷംസുദ്ദീന്‍ (ഹോംവെ) തുടങ്ങിയവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it