മസ്തിഷ്‌കാഘാതം; മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു

പത്തനംതിട്ട അടൂര്‍ മരുതിമൂട് ഇളമന്നൂരിലെ ആറുവിള ജോയല്‍ ഡേയ്‌ലിലെ ജെനി മാത്യുവാണ് മരിച്ചത്.

മസ്തിഷ്‌കാഘാതം; മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട അടൂര്‍ മരുതിമൂട് ഇളമന്നൂരിലെ ആറുവിള ജോയല്‍ ഡേയ്‌ലിലെ ജെനി മാത്യുവാണ് മരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. 44ാം പിറന്നാള്‍ ദിനമായ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു അന്ത്യം.

ജിദ്ദ നവോദയ പ്രവര്‍ത്തകനും ഇടത് സൈബര്‍രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന ജെനി മാത്യു കഴിഞ്ഞ എട്ടുവര്‍ഷമായി ജിദ്ദയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ലിയ ജിദ്ദ അല്‍വുറൂദ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപികയാണ്. ജോയല്‍, അനു എന്നിവരാണ് മക്കള്‍. അരുവിള ചാരുവിളയില്‍ പരേതരായ സി വൈ മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരന്‍ മോനച്ചന്‍, സഹോദരിമാര്‍ റോസമ്മ, ലീലാമ്മ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള ക്രമീകരണപ്രവര്‍ത്തനങ്ങളുമായി ജിദ്ദ നവോദയയുടെ ജീവകാരുണ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

RELATED STORIES

Share it
Top