അസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
![അസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു അസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു](https://www.thejasnews.com/h-upload/2023/11/26/216049-untitled.webp)
ജിദ്ദ : യുവപണ്ഡിതന്‍ ഗൂഡല്ലൂര്‍ പക്കണ സ്വദേശി അബ്ദുല്‍ അസീസ് സഖാഫി ( 41 ) ജിദ്ദയില്‍ മരണപ്പെട്ടു. കഴിഞ്ഞ രാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സജീവ ഐ സി എഫ് പ്രവര്‍ത്തകനായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം മുശ്രിഫാ യൂണിറ്റ് ഐ സി എഫ് പ്രസിഡണ്ടായും ജിദ്ദ ഇമാം റാസി മദ്രസാ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ പ്രവാസിയായിരുന്നു. ഇടവേളക്കു ശേഷം ആഴ്ചകള്‍ക്കു മുമ്പാണ് നാട്ടില്‍ നിന്നും പുതിയ വിസയില്‍ എത്തിയത്. പക്കണ കുത്തു കല്ലന്‍ അബൂബക്കറിന്റെ മകനാണ്. കൈതപ്പൊയില്‍ സ്വദേശി ഷാജിമയാണ് ഭാര്യ. മാതാവ് നഫീസ. അംജദ് അലി, ഫാത്തിമ ലൈബ, ബിശ്‌റുല്‍ ഹാഫി എന്നിവര്‍ മക്കളാണ്.
ജിദ്ദ ഐ സി എഫ് വെല്‍ഫെയര്‍ വിഭാഗവും അബൂബക്കര്‍ സിദ്ധീഖ് അയിക്കരപ്പടി, അബ്ദുന്നാസര്‍ ഹാജി മണ്ണാര്‍ക്കാട്, എന്നിവരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു ഇടപെടല്‍ നടത്തി വരുന്നു. അബ്ദുല്‍ അസീസ് സഖാഫിയുടെ നിര്യാണത്തില്‍ ജിദ്ദ ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT