പ്രവാസികള്‍ക്കുള്ള കൊവിഡ് പരിശോധനയ്ക്കു ക്രമീകരണം ഏര്‍പ്പെടുത്തണം: ഓവര്‍സീസ് എന്‍സിപി

കുവൈത്ത്: മടങ്ങിവരുന്ന പ്രവാസികള്‍ക്കായി വിമാന യാത്രയ്ക്കു മുമ്പ് പുതിയതായി നിര്‍ദേശിക്കുന്ന കൊവിഡ് പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ഒരുക്കണമെന്ന് ഓവര്‍സീസ് എന്‍സിപി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. ജോലിയും വരുമാന നഷ്ടവും മറ്റു പ്രതിസന്ധികളും കാരണം വിദേശത്ത് തുടരാനാവാതെ മറ്റുള്ളവരുടെയും പ്രവാസി സംഘടനകളുടെയും സഹായത്താല്‍ വന്ദേ ഭാരത് മിഷന്‍ വഴിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ സാമ്പത്തികവും പ്രായോഗികവുമായ ബുദ്ധിമുട്ടുണ്ടാക്കുന്ന പുതിയ നിബന്ധനകള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം.
പ്രവാസികളുടെ മടക്കം തടസ്സപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി വകുപ്പിനു കീഴിലുള്ള നോര്‍ക്ക, ലോക കേരള സഭ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ ക്രമീകരിച്ച് പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഓവര്‍സീസ് എന്‍സിപി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബാബു ഫ്രാന്‍സിസും ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരിയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Arrangements should be made for expatriate Covid testing: Overseas NCP
RELATED STORIES
വെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല് വടക്കന് ഗസയില് ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില് വെടിനിര്ത്തല് രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില് താത്കാലിക വെടിനിര്ത്തല് തുടരും; 10 ഇസ്രായേല് പൗരന്മാരെയും...
30 Nov 2023 5:45 AM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്, തിരിച്ചടിച്ച് അല്ഖസ്സാം; സിഐഎ,...
28 Nov 2023 3:42 PM GMT