കുവൈത്തില്‍ ഒരു കൊവിഡ് മരണം കൂടി; 667 പേര്‍ക്ക് ഇന്ന് വൈറസ് ബാധ
ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 86,478 ആയി.
BY NSH2 Sep 2020 2:48 PM GMT

X
NSH2 Sep 2020 2:48 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 535 ആയി. 667 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 86,478 ആയി. ഇന്ന് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.
അഹമ്മദി- 183, ജഹ്റ- 93, ഫര്‍വാനിയ- 125, ഹവല്ലി- 136, കേപിറ്റല്‍- 130. ഇന്ന് 552 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 78,209 ആയി. ആകെ 7,734 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി കുറഞ്ഞു. 92 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,425 പേര്‍ക്കാണു വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 6,26,041 ആയി.
Next Story
RELATED STORIES
കര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍...
5 Dec 2023 1:51 PM GMT