സിഎഎ നടപ്പാക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനം ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഹായില്‍(സൗദി അറേബ്യ): മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന സിഎഎ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യുടെ പ്രഖ്യാപനം ഇന്ത്യന്‍ ഭരണഘടനയോടും, രാജ്യത്തെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ കമ്മിറ്റി. കൊവിഡ് 19 ഭീതിയില്‍ രാജ്യം കടന്നുപോകുമ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധതിരിച്ചു ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന ഇലക്ഷനുകള്‍ മുന്നില്‍കണ്ട് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി വിജയിക്കാമെന്ന അമിത്ഷായുടെ മോഹത്തിനു രാഷ്ട്രീയ സംഘടനാ ഭേതമന്യേ ഐക്യപ്പെട്ടുകൊണ്ടു കനത്ത തിരിച്ചടിനല്‍കണമെന്നും സോഷ്യല്‍ ഫോറം ഹായില്‍ പ്രസിഡണ്ട് ഇല്ല്യാസ് പുനലൂര്‍, സെക്രട്ടറി അര്‍ഷാദ് തിരുവനന്തപുരം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT