പവന്‍ കുമാര്‍ പുതിയ യുഎഇ ഇന്ത്യന്‍ അംബാസിഡര്‍

ുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കുമാറിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിയമിച്ചു.

പവന്‍ കുമാര്‍ പുതിയ യുഎഇ ഇന്ത്യന്‍ അംബാസിഡര്‍

അബൂദബി: യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കുമാറിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നിലവില്‍ 3 വര്‍ഷമായി ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംങ് സൂരിക്ക് പകരമായിട്ടാണ് പവന്‍ കുമാറിനെ നിയമിച്ചിരിക്കുന്നത്. ഉടനെ തന്നെ അബുദബിയിലെത്തി ചുമതലയേല്‍ക്കും. മോസ്‌കോ, ലണ്ടന്‍, ജനീവ എന്നീ നയതന്ത്ര കാര്യാലയങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1990 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ സേവനം അനുഷ്ടിക്കാന്‍ തുടങ്ങിയ പവന്‍ കുമാര്‍ അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) നിന്നും ബിബിഎയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ആരാധന ശര്‍മ്മയാണ് ഭാര്യ. ഒക്ടോബറില്‍ അദ്ദേഹം അബൂദബയിലെത്തി ചുമതലയേല്‍ക്കും.

RELATED STORIES

Share it
Top