Gulf

മധുര പാനീയങ്ങള്‍ക്ക് യുഎഇയില്‍ വില കൂടും

മധുര പാനീയങ്ങള്‍ക്കും ഇലക്ട്രോണിക്ക് സ്‌മോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ക്കും അടുത്ത വര്‍ഷം മുതല്‍ വില കൂടും.

മധുര പാനീയങ്ങള്‍ക്ക് യുഎഇയില്‍ വില കൂടും
X

അബൂദബി: മധുര പാനീയങ്ങള്‍ക്കും ഇലക്ട്രോണിക്ക് സ്‌മോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ക്കും അടുത്ത വര്‍ഷം മുതല്‍ വില കൂടും. വിട്ട് മാറാത്ത പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇ മന്ത്രിസഭ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം തീരുവ ഈടാക്കാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മധുര പാനീയങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന പൗഡറുകള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇ സ്‌മോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനമായിരിക്കും എക്‌സൈസ് തീരുവ.

Next Story

RELATED STORIES

Share it