Gulf

കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത അമ്പതോളം യാത്രക്കാരെ കയറ്റാതെ സൗദി എയര്‍ലൈന്‍സ് വിമാനം പറന്നു

ഞായറാഴ്ച പുലര്‍ച്ചെ 5.40ന് പുറപ്പെട്ട വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന കുടുംബങ്ങളടക്കമുള്ള യാത്രക്കാരാണ് റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത അമ്പതോളം യാത്രക്കാരെ കയറ്റാതെ സൗദി എയര്‍ലൈന്‍സ് വിമാനം പറന്നു
X

റിയാദ്: റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത അമ്പതോളം യാത്രക്കാരെ കയറ്റാതെ പോയ സൗദി എയര്‍ലൈന്‍സ് വിമാനം പറന്നു. ഞായറാഴ്ച പുലര്‍ച്ചെ 5.40ന് പുറപ്പെട്ട വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന കുടുംബങ്ങളടക്കമുള്ള യാത്രക്കാരാണ് റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

ലഗേജ് ചെക്ക് ഇന്‍ ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പാഴാണ് പോകാനാവില്ലെന്ന വിവരം അധികൃതര്‍ അറിയിച്ചത്. ജിദ്ദയില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകരുടെ ആധിക്യം മൂലം സീറ്റുകള്‍ നിറഞ്ഞതാണ് റിയാദില്‍നിന്ന് ടിക്കറ്റെടുത്ത ഇത്രയും യാത്രക്കാര്‍ ഓഫ് ലോഡാവാന്‍ കാരണമെന്നാണ് വിശദീകരണം. പെരുന്നാളിന് മുമ്പ് നാട്ടിലെത്താന്‍ വലിയ തുക കൊടുത്ത് ടിക്കറ്റെടുത്തവര്‍ ഇതോടെ പ്രതിസന്ധിയിലായി.

നാലാം തിയതി ഇതേസമയത്ത് പുറപ്പെടുന്ന വിമാനത്തിലേക്ക് ബോര്‍ഡിങ് പാസ് കിട്ടിയിട്ടുണ്ടെങ്കിലും അന്ന് പെരുന്നാളാണെങ്കില്‍ ആഘോഷത്തിന് നാട്ടില്‍ കൂടാനുള്ള ഇവരുടെ ആഗ്രഹം വെറുതെയാവും.

Next Story

RELATED STORIES

Share it