Gulf

കൊവിഡ് പരിശോധനയ്ക്കിടെ നേസല്‍ സ്വാബ് സ്റ്റിക്ക് മൂക്കിനുള്ളില്‍ കുടുങ്ങി കുട്ടി മരിച്ചു

ഇത് നീക്കം ചെയ്യുന്നതിനായി ഓപ്പറേഷന്‍ വേണമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു.

കൊവിഡ് പരിശോധനയ്ക്കിടെ നേസല്‍ സ്വാബ് സ്റ്റിക്ക് മൂക്കിനുള്ളില്‍ കുടുങ്ങി കുട്ടി മരിച്ചു
X

റിയാദ്: കൊവിഡ് പരിശോധനയ്ക്കിടെ നേസല്‍ സ്വാബ് സ്റ്റിക്ക് മൂക്കിനുള്ളില്‍ കുടുങ്ങി കുട്ടിക്ക് ദാരുണാന്ത്യം. റിയാദിലെ ശഖ്റ ജനറല്‍ ആശുപത്രിയിലാണ് സംഭവം. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടിക്ക് കൊവിഡ് ആണോയെന്ന് പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിക്കുന്നതിനിടെയാണ് നേസല്‍ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങിയത്.

ഇത് നീക്കം ചെയ്യുന്നതിനായി ഓപ്പറേഷന്‍ വേണമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ജനറല്‍ അനസ്തേഷ്യ നല്‍കി. ഓപ്പറേഷന്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. പിന്നീട് അബോധാവസ്ഥയിലായി മരിക്കുകയായിരുന്നു. അനസ്തേഷ്യ നല്‍കുന്ന കാര്യത്തില്‍ ആദ്യം താന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നതായി കുട്ടിയുടെ അമ്മാവന്‍ മൊസൈദ് അല്‍ ജൗഫാന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it