ഹൃദയാഘാതംമൂലം തിരുവനന്തപുരം സ്വദേശി ഗള്‍ഫില്‍ മരിച്ചു

തിരുവനന്തപുരം വലിയതുറ സ്വദേശി ആഴക്കാല്‍ വീട്ടില്‍ മൊയ്തീന്‍കുഞ്ഞിന്റെ മകന്‍ മാഹീന്‍ (50) ആണ് വാദി ദവാസിറില്‍ മരണപ്പെട്ടത്. വാദി ദവാസിറിലെ അല്‍ ലിദാമില്‍ ബക്കാല ജീവനക്കാരനായ മാഹീന്‍ തിങ്കളാഴ്ച ഉച്ചയായിട്ടും സ്ഥാപനം തുറക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്.

ഹൃദയാഘാതംമൂലം തിരുവനന്തപുരം സ്വദേശി ഗള്‍ഫില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ഗള്‍ഫില്‍ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ആഴക്കാല്‍ വീട്ടില്‍ മൊയ്തീന്‍കുഞ്ഞിന്റെ മകന്‍ മാഹീന്‍ (50) ആണ് വാദി ദവാസിറില്‍ മരണപ്പെട്ടത്. വാദി ദവാസിറിലെ അല്‍ ലിദാമില്‍ ബക്കാല ജീവനക്കാരനായ മാഹീന്‍ തിങ്കളാഴ്ച ഉച്ചയായിട്ടും സ്ഥാപനം തുറക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. എല്ലാ ദിവസവും അതിരാവിലെ മാഹീന്‍ കടതുറക്കുന്നതാണ്. അന്നേദിവസം സുഹൃത്തുക്കള്‍ മൊബൈലില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് റൂമിലെത്തി വിളിച്ചിട്ടും തുറക്കാതെ വന്നപ്പോള്‍ മാഹീന്റെ സ്‌പോണ്‍സറെ വിവരമറിയിക്കുകയായിരുന്നു.

സ്‌പോണ്‍സര്‍ പോലിസിനെ വിവരം അറിയിച്ചു. പോലിസെത്തി റൂം തുറന്നുനോക്കുമ്പോള്‍ മാഹീനെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. റൂമില്‍ ഒറ്റയ്ക്കായിരുന്നു താമസം. വാദി ദവാസിര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവിടെത്തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ബീനുഷാ മാഹീന്‍. മക്കള്‍: മുഹമ്മദ് മുബീന്‍, മുഷ്താക് മാഹീന്‍, മുനീര്‍ മാഹീന്‍. വാദി ദവാസിറിലുണ്ടായിരുന്ന നാസര്‍ സഹോദരനാണ്.

NISHAD M BASHEER

NISHAD M BASHEER

Our Contributor help bring you the latest article around you


RELATED STORIES

Share it
Top