52 തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അബുദാബിയില്‍ അപകടത്തില്‍ പെട്ടു
മക്കയില്‍ നിന്നും ഒമാനിലേക്കുള്ള യാത്രാ മധ്യേ 52 തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അബുദാബിയില്‍ അപകടത്തില്‍ പെട്ടു. റോഡ് മീഡിയന്‍ സ്ട്രിപ്പിലെ ലോഹ ബാരിയറില്‍ ബസ് ഇടിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
BY AKR16 July 2019 4:59 PM GMT
X
AKR16 July 2019 4:59 PM GMT
അബൂദാബി: മക്കയില്‍ നിന്നും ഒമാനിലേക്കുള്ള യാത്രാ മധ്യേ 52 തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അബുദാബിയില്‍ അപകടത്തില്‍ പെട്ടു. റോഡ് മീഡിയന്‍ സ്ട്രിപ്പിലെ ലോഹ ബാരിയറില്‍ ബസ് ഇടിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് ഹൈവേയിലെ റോഡിലാണ് അപകടമുണ്ടായത്. എന്നാല്‍, മരണമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അബുദാബി പൊലീസിലെ ട്രാഫിക്പട്രോള്‍ വകുപ്പ് മേധാവി കേണല്‍ മുഹമ്മദ് സാലം അല്‍ശിഹ്ഹി അറിയിച്ചു. ബസ്സിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് അപകടമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അടിയന്തിര രക്ഷാ പ്രവര്‍ത്തകര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഒമാനിലെത്താന്‍ വാഹന സൗകര്യമൊരുക്കുന്നത് വരെ എല്ലാ യാത്രക്കാര്‍ക്കും ഭക്ഷണവും പാനീയങ്ങളും നല്‍കിയതായും സുരക്ഷിത ഇടമൊരുക്കിയതായും അല്‍ശിഹ്ഹി വ്യക്തമാക്കി.
Next Story
RELATED STORIES
ഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMTബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര് മരിച്ചു
31 May 2023 5:55 PM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTഗുസ്തി താരങ്ങള് സമരത്തില് നിന്ന് താല്ക്കാലികമായി പിന്വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMT