ദുബയ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള പുരസ്‌കാരം മലയാളിക്ക്

ദുബയ്: ദുബയ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി സഞ്ജീവ് കോച്ചനാണ് 2018-19 വര്‍ഷത്തെ മികച്ച ജീവനക്കാരനുള്ള അംഗീകാരം ലഭിച്ചത്. ദുബയ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി സഞ്ജീവ് കോച്ചന് അംഗീകാര സര്‍ട്ടിഫിക്കറ്റ് കൈമാറി. ദുബയ് എമിഗ്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 25 വര്‍ഷമായി യുഎഇയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന സഞ്ജീവ് കഴിഞ്ഞ 12 വര്‍ഷമായി ദുബയ് എമിഗ്രേഷന്റെ മീഡിയ വിഭാഗത്തിലാണ് ജോലി ചെയ്തുവരുന്നത്. ദുബയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സഞ്ജീവ് ഇതിന് മുന്‍പ് നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ശാന്ദ്‌നിയാണ് ഭാര്യ. തേജസ്, ശ്രേയസ് എന്നിവര്‍ മക്കളാണ്.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT