Gulf

ബാബരി വിധിക്കെതിരേ പുനപ്പരിശോധന ഹരജി നല്‍കാനുള്ള എസ്ഡിപിഐയുടെ തീരുമാനം സ്വാഗതാര്‍ഹം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

നിയമ പോരാട്ടത്തോടൊപ്പം ജനാധിപത്യ രീതിയിലുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്ന എസ്ഡിപിഐക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം എല്ലാവിധ പിന്തുണയും നല്‍കുമെന്നും ബ്ലോക്ക് കമ്മിറ്റി അറിയിച്ചു

ബാബരി വിധിക്കെതിരേ പുനപ്പരിശോധന ഹരജി നല്‍കാനുള്ള എസ്ഡിപിഐയുടെ തീരുമാനം സ്വാഗതാര്‍ഹം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

അല്‍ഹസ: ബാബരി മസ്ജിദ് കേസ് പുനപ്പരിശോധന ഹരജി നല്‍കാനുള്ള എസ്ഡിപിഐയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഹസ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. നിയമ പോരാട്ടത്തോടൊപ്പം ജനാധിപത്യ രീതിയിലുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്ന എസ്ഡിപിഐക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം എല്ലാവിധ പിന്തുണയും നല്‍കുമെന്നും ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

ഇന്ന് ഇന്ത്യാ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ഇതര രാഷ്ട്രീയ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തി മറ്റു സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിനേറ്റ കനത്ത പ്രഹരമാണു മഹാരാഷ്ട്രയില്‍ സംഭവിച്ചതെന്നു യോഗം വിലയിരുത്തി. യോഗത്തില്‍അല്‍ ഹസ്സ സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

പുതിയ ഭാരവാഹികള്‍:

ഷുക്കൂര്‍ മാന്നാര്‍(പ്രസിഡന്റ്), സുജി വലിയവളപ്പില്‍ (ജനറല്‍ സെക്രട്ടറി), അലി കൊച്ചന്നൂര്‍ (വൈസ് പ്രസിഡന്റ്), ഹാഷിം തൊളിക്കോട് (സെക്രട്ടറി) മുഹമ്മദ് മൗലവി തിരൂര്‍ , ഫൈസല്‍ കൊല്ലം എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍.

Next Story

RELATED STORIES

Share it