Gulf

ദുബയില്‍ 75 ദശലക്ഷം ദിര്‍ഹം ചിലവിട്ട് പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നു

ദുബയില്‍ 75 ദശലക്ഷം ദിര്‍ഹം ചിലവിട്ട് പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നു
X

ദുബയ്: ജബല്‍ അലിയില്‍ 75 ദശലക്ഷം ദിര്‍ഹം ചിലവിട്ട് പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നു. 25,000 ച.അടി വിസ്തീര്‍ണ്ണത്തിലാണ് ക്ഷേത്രം പണിയുന്നതെന്ന് സിന്ധി ഗുരു ഡര്‍ബാര്‍ ടെമ്പിള്‍ ട്രസ്റ്റിയായ രാജു ശ്രോഫ് അറിയിച്ചു. ജബല്‍ അലിയിലുള്ള സിക്ക് ഗുരുദ്വാരക്ക് സമീപമായിരിക്കും ഈ ആരാധനാലയം നിര്‍മ്മിക്കുന്നത്. 2022 ല്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ദുബയിലെ ആദ്യത്തെ ഭരണാധികാരിയായിരുന്ന ശൈഖ് റാഷിദാണ് 1958 ല്‍ ബര്‍ ദുബയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നത്. തിരക്ക് പിടിച്ച ഈ സ്ഥലത്ത് കൂടുതല്‍ ഹിന്ദുമത വിശ്വാസികളെ ഉള്‍കൊള്ളാന്‍ കഴിയാത്തത് കൊണ്ടാണ് പുതിയ അമ്പലം ജബല്‍ അലിയില്‍ നിര്‍മ്മിക്കുന്നത്.

Next Story

RELATED STORIES

Share it