യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് വില്‍പ്പന ഇന്ന് 4 മണി മുതല്‍
യുഎഇയില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാന ടിക്കറ്റ് വില്‍പ്പന ഇന്ന് 4 മണി മുതല്‍ ആരംഭിക്കുമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
BY AKR3 July 2020 10:38 AM GMT

X
AKR3 July 2020 10:38 AM GMT
ദുബയ്: യുഎഇയില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാന ടിക്കറ്റ് വില്‍പ്പന ഇന്ന് 4 മണി മുതല്‍ ആരംഭിക്കുമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അബുദബിയിലെ ഇന്ത്യന്‍ എംബസ്സിയിലും ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഈ അവസരം ലഭിക്കുക. ഈ മാസം 9 മുതല്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, മധുര, ഹൈദരാബാദ് എന്നീ സെക്ടറുകളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്ന് വൈകിട്ട് 4 മണി മുതല്‍ ഓണ്‍ലൈന്‍ വഴിയും എയര്‍ ഇന്ത്യയുടെ ഓഫീസുകള്‍ വഴിയുമാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി 130,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT