Gulf

ദുബയില്‍ കണ്ടെത്തിയ കുട്ടിയുടെ പിന്നിലെ ദുരൂഹത തുടരുന്നു 4 സ്ത്രീകള്‍ പിടിയില്‍

ദേരയിലെ അല്‍ റീഫ് മാളില്‍ കണ്ടെത്തിയ 5 വയസ്സുള്ള ബാലന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം ദുരൂഹതയിലേക്ക് നീങ്ങുന്നു. കുട്ടിയെ കാണാതായ വിവരം വിവിധ മാധ്യമങ്ങളിലൂടെ അറിയിച്ച് 90 മിനിറ്റിനകം തന്നെ കുട്ടിയെ അറിയാമെന്ന് പറഞ്ഞ് ഒരാള്‍ ഷാര്‍ജയില്‍ നിന്നും പോലീസിനെ വിളിച്ച് അറിയിച്ചിരുന്നുതായി ദുബയ് മുറഖാബാദ് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗാനിം പറഞ്ഞു.

ദുബയില്‍ കണ്ടെത്തിയ കുട്ടിയുടെ പിന്നിലെ ദുരൂഹത തുടരുന്നു  4 സ്ത്രീകള്‍ പിടിയില്‍
X

ദുബയ്: ദേരയിലെ അല്‍ റീഫ് മാളില്‍ കണ്ടെത്തിയ 5 വയസ്സുള്ള ബാലന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം ദുരൂഹതയിലേക്ക് നീങ്ങുന്നു. കുട്ടിയെ കാണാതായ വിവരം വിവിധ മാധ്യമങ്ങളിലൂടെ അറിയിച്ച് 90 മിനിറ്റിനകം തന്നെ കുട്ടിയെ അറിയാമെന്ന് പറഞ്ഞ് ഒരാള്‍ ഷാര്‍ജയില്‍ നിന്നും പോലീസിനെ വിളിച്ച് അറിയിച്ചിരുന്നുതായി ദുബയ് മുറഖാബാദ് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗാനിം പറഞ്ഞു. ഷാര്‍ജയിലെ ഒരു സ്ത്രീയുടെ കൂടെ ആ കുട്ടിയെ കാണാറുണ്ടെന്നാണ് അറിയിച്ചിരുന്നത്. ഷാര്‍ജ പോലീസിന്റെ സഹകരണത്തോടെ ഈ സ്ത്രീയെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ 5 വര്‍ഷം മുമ്പ് മറ്റൊരു സ്ത്രീ നോക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് വ്യക്തമാക്കിയത്. നാട്ടിലേക്ക് പോയി ഉടനെ വരാമെന്ന് പറഞ്ഞാണ് കുട്ടിയെ ഏല്‍പ്പിച്ചിരുന്നത്. ആ മാതാവിന്റെയോ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ ഒരു വിലാവസവും അറിയില്ലെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ കുട്ടിയുടെ മാതാവ് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചത് കൊണ്ടാണ് പോലീസ് അടക്കമുള്ള അധികൃതരെ അറിയിക്കാതിരുന്നത്. കുട്ടിയുടെ വിദ്യാഭ്യാസവും മറ്റും ഭാരമായതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീയുടെ സഹായത്തോടെ ഷാര്‍ജ മുതീനയിലുള്ള മറ്റൊരു വീട്ടമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരും കുട്ടിയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസവും ഭാവിയും അനിശ്ചിതത്തിലാകുമെന്ന് കരുതിയ യുവതി സുഹൃത്തുക്കളുടെ ഉപദേശത്തോടെ മാളില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ സ്ത്രീകളുടെയും ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഇവരാരും തന്നെ കുട്ടിയുടെ മാതാവല്ലെന്ന് ദുബയ് പോലീസ് പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട കുട്ടിയെ ശ്രദ്ധയില്‍ പെട്ട ഒരു ഫിലിപ്പൈന്‍ യുവതിയാണ് സെക്യൂരിറ്റി അധികൃതരെ വിവരം അറിയിച്ചത്. കുട്ടി ഇപ്പോള്‍ ദുബയ് ഫൗണ്ടേഷന്‍ ഫൊര്‍ വുമണ്‍ ആന്റ് ചൈല്‍ഡ് എന്ന സ്ഥാപനത്തിലെ സംരക്ഷണത്തിലാണുള്ളത്.

Next Story

RELATED STORIES

Share it