- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാജ ഇമെയിലുകള്‍ വഴി തൊഴില്‍ തട്ടിപ്പ്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ മുന്നറിയിപ്പ്
ഖത്തര്‍ എയര്‍വേയ്‌സിന്റേതെന്ന പേരില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് വരുന്ന വ്യാജ ഇമെയിലുകളിലും പരസ്യങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ എയര്‍വേയ്‌സിന്റേതെന്ന പേരില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് വരുന്ന വ്യാജ ഇമെയിലുകളിലും പരസ്യങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന തൊഴില്‍ ഏജന്‍സികള്‍ വഴിയും വ്യാജ ഡൊമെയ്‌നുകളില്‍ നിന്നുള്ള ഇമെയിലുകള്‍ വഴിയും ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടന്നേക്കാമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.
ഇത്തരം വ്യാജ സംവിധാനങ്ങളിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ കരസ്ഥമാക്കുകയും പണം തട്ടുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആഗോള അടിസ്ഥാനത്തില്‍ തന്നെ ഇത്തരമൊരു മുന്നറിയിപ്പ് ഖത്തര്‍ എയര്‍വേയ്‌സ് നല്‍കിയത്. qatarairways.com.qa അല്ലെങ്കില്‍ qatarairways.com എന്നിവ മുഖേന മാത്രമാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തൊഴില്‍ സംബന്ധിമായ മെയിലുകളും അറിയിപ്പുകളും എത്തുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
തൊഴിലവസരങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെയുമാണ് പ്രസിദ്ധീകരിക്കുന്നത്. അല്ലാതെ മറ്റ് ഏജന്‍സികള്‍ മുഖേനയുള്ള പരസ്യങ്ങളൊന്നും കമ്പനി നല്‍കാറില്ല. റിക്രൂട്ട്‌മെന്റിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം ഖത്തര്‍ എയര്‍വേയസ് ഈടാക്കാറില്ലെന്നും അറിയിപ്പില്‍ പറയുന്നു. കമ്പനിയുടെ പേരില്‍ ലഭിക്കുന്ന വ്യാജ മെയിലുകളും മറ്റും reportfraud@qatarairways.com.qa എന്ന ഇമെയില്‍ വഴി അറിയിക്കണെന്നും ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















