ദുബയ് കോണ്‍സുലേറ്റില്‍ സഹായത കേന്ദ്രം ആരംഭിച്ചു.
കുറഞ്ഞ വേതനക്കാരായ ഇന്ത്യക്കാരുടെ പ്രശ്‌ന പരിഹാരത്തിനായി പ്രവാസി ഭാരതീയ സഹായത കേന്ദ്രം (പിബിഎസ്‌കെ) ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കുമാര്‍ ഉല്‍ഘാടനം ചെയ്തു.
ദുബയ്: കുറഞ്ഞ വേതനക്കാരായ ഇന്ത്യക്കാരുടെ പ്രശ്‌ന പരിഹാരത്തിനായി പ്രവാസി ഭാരതീയ സഹായത കേന്ദ്രം (പിബിഎസ്‌കെ) ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കുമാര്‍ ഉല്‍ഘാടനം ചെയ്തു. പ്രവാസികളുടെ മാനസിക, നിയമ പ്രശ്‌നങ്ങള്‍ പ്രത്യേകം കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിദഗദ്ധരായ അഭിഭാഷകരെയും സൈക്കോളജിസ്റ്റുമാരെയും ഇതിനായി പ്രത്യേകം നിയമിച്ചിട്ടുണ്ട്. 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ഉല്‍ഘാടനത്തിന് ശേഷം ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ അമന്‍ പുരിയോടൊന്നിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അംബാസിഡര്‍ അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്. തെലുങ്ക് എന്നീ 5 ഭാഷകളില്‍ ബന്ധപ്പെടാനുള്ള സൗകര്യമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയും അവധി ദിവസങ്ങളില്‍ ഉച്ചക്ക് 2 മുതല്‍ 6 വരെയും ഓഫീസ് പ്രവര്‍ത്തിക്കും. യുഎഇ സര്‍ക്കാരിന്റെ കോവിഡ്-19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സന്ദര്‍ശകരെ സ്വീകരിക്കുക. യുഎഇ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ വേണ്ടി യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. നാട്ടില്‍ നിന്നും വിമാനം കയറുന്നതിന് മുമ്പായി ഓണ്‍ലൈന്‍ വഴി എല്ലാ കാര്യങ്ങളുടെ നിയമ വശം പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി 6.25 ലക്ഷം പേര്‍ നാട്ടിലേക്ക് പോയിട്ടുണ്ട്.
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍, തിരിച്ചടിച്ച് അല്‍ഖസ്സാം; സിഐഎ,...
28 Nov 2023 3:42 PM GMT